ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി; റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു

ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റിങ് സര്‍വീസ് നിലച്ചിട്ട് മൂന്ന് മണിക്കൂര്‍. അടിയന്തര തത്ക്കാല്‍ സേവനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സെറ്റും ആപ്പും പ്രവര്‍ത്തനം നിലച്ചത്. സ്വകാര്യ സേവനതാക്കളെ ആശ്രയിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഐആര്‍സിടിസി സ്വന്തം സര്‍വീസ് എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

അടിയന്തരഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ലഭിക്കുന്ന തത്ക്കാല്‍ സേവനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐആര്‍സിടിസി ആപ്പും സൈറ്റും പ്രവര്‍ത്തനരഹിതമായത്. തകരാറിലായി മണിക്കൂറുകള്‍ക്കു ശേഷവും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇന്ത്യന്‍ റെയില്‍വേ. സാധാരണ നിലയില്‍ 10 മണിക്കും 11 മണിക്കുമാണ് തത്കാല്‍ ടിക്കറ്റുകള്‍ റെയില്‍വേ ലഭ്യമാക്കുന്നത്. അതിനാല്‍ രോഗികള്‍ അടക്കമുള്ള അടിയന്തര യാത്രക്കാര്‍ക്കും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. സാധാരണ ടിക്കറ്റുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തതിന്റെ പ്രതിസന്ധി തുടരുകയാണ്. സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള പരിശ്രമത്തിലാണെന്ന പ്രാഥമിക വിശദീകരണമല്ലാതെ മറ്റൊരു വിവരവും റെയില്‍വേ ജനങ്ങള്‍ക്ക് നല്‍കിയിട്ടുമില്ല.

Also Read: മുട്ടില്‍ മരം മുറി; പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടും: മന്ത്രി എ കെ ശശീന്ദ്രന്‍

സ്വകാര്യ സേവനതാക്കളായ ആമസോണ്‍, മേക് മൈ ട്രിപ് തുടങ്ങിയ ആപ്പുകളെ ഉപയോഗപ്പെടുത്താനാണ് ഐആര്‍സിടിസി നിര്‍ദ്ദേശം. അത്തരം സൈറ്റുകളിലും ഐആര്‍സിടിസിയുടെ ഐഡി തന്നെയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. അതിനാല്‍, കൂടുതല്‍ തുക കമ്മീഷന്‍ നല്‍കി സ്വകാര്യ ദാതാക്കളെ സമീപിച്ച പലര്‍ക്കും പണം പോയിട്ടും ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. നിരന്തരം സൈറ്റും ആപ്പും ഔട്ടേജിലേക്ക് എത്തുന്ന ഐആര്‍സിടിസിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുകയാണ്. സ്വകാര്യ സേവനദാതാക്കളെ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച് പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ നല്‍കാന്‍ ഐആര്‍സിടിസി തന്നെ സംവിധാനം ഒരുക്കുമോ എന്ന കാര്യവും വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News