ചരിത്രത്തിൽ ആദ്യമായി പലസ്തീൻ അംബാസഡറെ അംഗീകരിച്ച് അയർലാൻഡ്. പൂർണരീതിയിൽ അംബാസഡറെ നിയമിച്ചതായി അയർലൻഡ് അറിയിച്ചു. ഈ വർഷമാദ്യം പലസ്തീൻ രാഷ്ട്രത്തെ അയർലാൻഡ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നു
അയർലാൻഡിലേക്കുള്ള പലസ്തീൻ മിഷൻ മേധാവി ജിലാൻ വഹ്ബ അബ്ദൽ മജിദ് ആണ് അംബാസഡറായത്. ഗാസയും അധിനിവേശിത വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന പരമാധികാരവും സ്വതന്ത്രവുമായ ഒരു രാഷ്ട്രമായി ആണ് അയർലാൻഡ് പലസ്തീനെ അംഗീകരിച്ചത്.
Read Also: പലസ്തീനും ലെബനാനും കടന്ന് സിറിയയിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ
മെയ് മാസത്തിലായിരുന്നു ഈ പ്രഖ്യാപനം. സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയ വേളയിലായിരുന്നു ഈ പ്രഖ്യാപനം. ഗാസ കടന്ന് ലെബനാനിലും നരനായാട്ട് തുടരുന്ന ഘട്ടത്തിലാണ് പലസ്തീൻ അംബാസഡർക്ക് അയർലാൻഡ് അംഗീകാരം നൽകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here