അര്‍ധ ശതകവുമായി ഗാബിയും ലീഹും; ഇന്ത്യയ്‌ക്കെതിരെ 239 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഐറിഷ് വനിതകള്‍

leah-paul-indw-vs-irew

രാജ്‌കോട്ടിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി അയര്‍ലാന്‍ഡ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഐറിഷ് പട ഇത്ര റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഗാബി ലെവിസ് (92), ലീഹ് പോള്‍ (59) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.

Read Also: ‘ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല’; സംവാദ ഗൂഗ്ലിയുമായി അശ്വിന്‍

28 റണ്‍സെടുത്ത അര്‍ലെനെ കെല്ലിയാണ് പിന്നീട് തിളങ്ങിയത്. ഇന്ത്യന്‍ ബോളര്‍ പ്രിയ മിശ്ര രണ്ട് വിക്കറ്റെടുത്തു. ടൈറ്റസ് സധു, സയാലി സത്‌ഘേഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. ഇന്ത്യയുടെ മറുപടി ബാറ്റിങ് മന്ദഗതിയിലാണ്. 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സാണ് എടുത്തത്.

Read Also: ആർക്കും വിട്ടികൊടുക്കില്ല! അമദ് ദിയാലോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

41 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ് പുറത്തായത്. ഫ്രെയ സാര്‍ഗെന്റിനാണ് വിക്കറ്റ്. ടോസ് നേടിയ അയര്‍ലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Key Words: india women vs ireland women, leah paul, smriti mandhana

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News