‘നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ദിവസേന മരിച്ചുവീഴുന്നു, ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കണം’; ഗാസയിലെ ഇസ്രായേൽ അക്രമണത്തിനെതിരെ പ്രതികരിച്ച് ഇർഫാൻ പഠാൻ

ഗാസയിലെ ഇസ്രയേൽ അക്രമം കണ്ട് ലോകമനസ്സാക്ഷി മരവിച്ച് നിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കരിക്കാട് തരാം ഇർഫാൻ പഠാൻ. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ഇർഫാൻ വികാരനിർഭരമായ, എന്നാൽ കണ്ണുതുറപ്പിക്കേണ്ട തന്റെ പ്രതികരണം അറിയിച്ചത്.

ALSO READ: സിപിഐഎം റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ; നിർണ്ണായക നേതൃയോഗം ഇന്ന്

‘ഗാസയിൽ ഓരോ ദിവസവും പത്ത് വയസിൽ താഴെയുള്ള നിരവധി നിരപരാധികളായ കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. ലോകം ഇതിനോട് പ്രതികരിക്കാതെ നിശബ്ദരായി ഇരിക്കുന്നു. ഒരു കായികതാരമെന്ന നിലയിൽ എനിക്ക് ഇങ്ങനെ പ്രതികരിക്കാൻ കഴിയൂ, ലോകനേതാക്കൾ എത്രയും പെട്ടെന്ന് ഇടപെട്ട് ഒറ്റക്കെട്ടായി ത്തിനൊരു തീരുമാനമെടുക്കണം’; ഇർഫാൻ പഠാൻ എക്‌സിൽ കുറിച്ചു.

ALSO READ: കണ്ണൂരിൽ പൊലീസിന് നേരെ വെടിവെയ്പ്പ്; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. ഗുരുതരമായി പരിക്കേറ്റവരാൽ നിറഞ്ഞ ഗാസയിലെ അൽ ഷിഫ ആശുപത്രിക്കുനേരെയും ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. മെഡിക്കൽ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കെട്ടിടവും ആംബുലൻസുകളും തകർന്നു. ഗുരുതരമായി പരിക്കേറ്റ 20 രോഗികളെ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News