‘ധോണി ഇങ്ങനെ ചെയ്‌തത്‌ കൊണ്ട് യാതൊരു ഉപകാരവുമില്ല, ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ’, രൂക്ഷ വിമർശനവുമായി ഇർഫാൻ പഠാന്‍

ഇന്ത്യൻ സൂപ്പർ താരം എംഎസ് ധോണിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. പഞ്ചാബ് കിങ്‌സിനെതിരായ ധരംശാലയിൽ വെച്ച് നടന്ന ഐപിഎല്‍ മത്സരത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയതിനെ തുടർന്നാണ് ഇർഫാൻ രംഗത്തെത്തിയത്. ഒന്‍പതാമനായി ഇറങ്ങിയ ധോണിയെ ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാഖ്യാതി വലിയ രീതിയിൽ ചർച്ചയായിരുന്നു. മത്സരത്തിൽ ചെന്നൈ വിജയിച്ചെങ്കിലും ധോണിയുടെ മോശം പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ALSO READ: ‘കുഴൽനാടനൊപ്പം കുഴലൂതിയ മാധ്യമങ്ങളുടെ മുഖത്തേറ്റ അടിയാണ് വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തവ്’: റെജി ലൂക്കോസ്

ഇർഫാൻ പഠാന്‍ പറഞ്ഞത്

ധോണി ഒന്‍പതാം നമ്പറില്‍ ബാറ്റുചെയ്യുന്നതുകൊണ്ട് ചെന്നൈയ്ക്ക് ഒരു ഗുണവും ഉണ്ടാകില്ല. അദ്ദേഹത്തിന് 42 വയസ്സാണ് പ്രായമെന്ന് എനിക്ക് അറിയാം. പക്ഷേ സീസണില്‍ മികച്ച ഫോമിലാണ് ധോണി. ടോപ്പ് ഓര്‍ഡറില്‍ ബാറ്റുചെയ്യാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം. കുറഞ്ഞത് നാലോ അഞ്ചോ ഓവറെങ്കിലും അദ്ദേഹം ബാറ്റുചെയ്യണം. അവസാനത്തെ ഒന്നോ രണ്ടോ ഓവര്‍ മാത്രം ധോണി ബാറ്റുചെയ്യുന്നതുകൊണ്ട് ചെന്നൈയ്ക്ക് യാതൊരു ഉപകാരവുമില്ല.

ALSO READ: ‘എന്നെന്നും എയറിൽ’, ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് കങ്കണ; പണികിട്ടിയെന്ന് പറയേണ്ടതില്ലല്ലോ…ട്രോളോട് ട്രോൾ

ഇനിയുള്ള മത്സരങ്ങളില്‍ 90 ശതമാനത്തിലും വിജയിച്ചാല്‍ മാത്രമാണ് ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കുക. ഫോമിലുള്ള സീനിയര്‍ താരമെന്ന നിലയില്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ധോണി നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. പക്ഷേ ടീമിന് ധോണിയെ അത്യാവശ്യമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മുന്നെ ശര്‍ദ്ദുല്‍ താക്കൂറിനെ അയക്കുന്നത് അംഗീകരിക്കാനാവില്ല. സമീര്‍ റിസ്‌വിയും 15-ാം ഓവറില്‍ ഇറങ്ങാന്‍ തയ്യാറായിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ചെന്നൈയ്ക്ക് നല്ലതല്ല. കുറഞ്ഞത് നാല് ഓവറെങ്കിലും ബാറ്റ് ചെയ്യണമെന്ന് ആരെങ്കിലും ധോണിയോട് പറഞ്ഞുകൊടുക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News