സിറോ മലബാര്‍ സഭയില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറിനെച്ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന സര്‍ക്കുലറിലെ തീരുമാനം സഭാനിയമ സംഹിതകള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധക്കുറിപ്പിറക്കി. അതേ സമയം സിനഡ് തീരുമാനം അട്ടിമറിക്കുന്ന വൈദികരെയും മെത്രാന്‍മാരെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് മറുവിഭാഗം എറണാകുളം ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചു.
അടുത്ത മാസം 3 മുതല്‍ സിറോ മലബാര്‍ സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നും ഇത് പാലിക്കാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്നും ചൂണ്ടിക്കാട്ടി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറിനെച്ചൊല്ലിയാണ് പ്രതിഷേധം കനക്കുന്നത്. സര്‍ക്കുലറിലെ ഈ തീരുമാനത്തോട് വിയോജിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നുള്ള 5 മെത്രാന്‍മാരുടെ വിയോജനക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സര്‍ക്കുലറിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.
Also Read; മദ്യനയ കേസ്; കെജ്‌രിവാളിന്റെ ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞു
ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവരെ സഭയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം സഭാനിയമസംഹിതകള്‍ക്കെതിരാണെന്ന് 89 വൈദികര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പില്‍പറയുന്നു. വൈദികരോടും വിശ്വാസികളോടും സംവദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിവില്ലാത്ത ചില മെത്രാന്‍മാരുടെ സാന്നിധ്യം സഭയെ തളര്‍ത്തിയെന്നും പ്രതിഷേധക്കുറിപ്പില്‍ വിമര്‍ശിക്കുന്നു. അതേ സമയം സിനഡ് തീരുമാനം അട്ടിമറിക്കുന്ന വൈദികരെയും മെത്രാന്‍മാരെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് മറുവിഭാഗം എറണാകുളം ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here