ഐറിസ്‌ അപ്‌ഫെൽ വിടവാങ്ങി

ആ​ഗോള ഫാഷന്‍ രം​ഗത്തെ ഏറ്റവും മുതിർന്ന അമേരിക്കന്‍ വസ്ത്രാലങ്കാരവിദ​ഗ്ധ ഐറിസ് അപ്ഫെൽ അന്തരിച്ചു. 102 വയസ്സായിരുന്നു. ആഗോള ശ്രദ്ധനേടിയ സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമായിരുന്നു ഐറിസ്. അവരുടെ വലിയ വട്ടക്കണ്ണടയും ചുവന്ന ലിപ്‌സ്റ്റിക്കും വെളുത്ത മുടിയും സാമൂഹ്യമാധ്യമങ്ങളില്‍ താരമാക്കിയിരുന്നു. 1950 മുതല്‍ 1992 വരെ വസ്ത്രാലങ്കാരവി​ദ​ഗ്ധ എന്ന നിലയില്‍ ഒമ്പത് അമേരിക്കന്‍ പ്രസിഡന്റുമാർക്കുവേണ്ടി വസ്ത്രം ഒരുക്കി. 2019ൽ ഇന്റർനാഷണൽ മാനേജ്മെന്റ് ഗ്രൂപ്പിന്റെ മോഡലാകാനുള്ള കരാർ 97–ാം വയസ്സിൽ ഐറിസ് ഒപ്പിട്ടിരുന്നു. ഐറിസ് ഡിസൈൻ ചെയ്ത് തരം​ഗമായി മാറിയ വസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം ന്യുയോര്‍ക്കില്‍ ഒരുക്കിയിരുന്നു.

ALSO READ: കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് വാഹനാപകടം; രണ്ട് മരണം

1921-ൽ ന്യൂയോർക്കിലെ ജൂതകുടുംബത്തിലായിരുന്നു ഐറിസിന്റെ ജനനം. 1948ൽ കാള്‍ ആഫെലിനെ വിവാഹം കഴിച്ചു. ഇരുവരും ചേർന്ന്‌ ‘ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്’ എന്ന പേരില്‍ ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനി സ്ഥാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News