ഐറിഷ് പോപ്പ് ഗായിക സിനേഡ് ഓ കോന്നര്‍ അന്തരിച്ചു

ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രമുഖ ഐറിഷ് പോപ്പ് ഗായിക സിനേഡ് ഓ കോന്നര്‍ (56) അന്തരിച്ചു.  കുടുംബമാണ് ബുധനാഴ്ച വൈകുന്നേരം മരണവിവരം അറിയിച്ചത്

‘നത്തിങ് കംപയേഴ്‌സ് ടു യു’ എന്ന പ്രശസ്തമായ ഗാനത്തിലൂടെയാണ് സിനേഡ് ആരാധക മനസ്സുകളില്‍ ഇടം നേടിയത്. 1990-ല്‍ പുറത്തിറങ്ങിയ ‘നത്തിങ് കംപയേഴ്‌സ് ടു യു’ ലോകത്താകമാനം ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമതെത്തി.

സിനേഡിന്റെ മകൻ ഷെയ്ൻ (17) ആത്മഹത്യ ചെയ്ത് 18 മാസങ്ങൾക്ക് ശേഷമാണ് ​ഗായികയുടെ മരണം. താൻ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി താരം പലപ്പോ‍ഴും പറഞ്ഞിട്ടുണ്ട്.

പ്രശസ്തമായ പത്ത് സംഗീത ആല്‍ബങ്ങള്‍ സിനേഡിന്റേതായിട്ടുണ്ട്.1987-ല്‍ പുറത്തിറങ്ങിയ, ആദ്യ ആല്‍ബം ലയണ്‍ ആന്‍ഡ് കോബ്ര അമേരിക്കയിലും ബ്രിട്ടനിലും ഹിറ്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration