കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് വിമാനക്കമ്പനികൾ

യുഎഇയിൽ ജൂൺ 26നു മധ്യവേനൽ അവധി തുടങ്ങാനിരിക്കെ, ആകാശക്കൊള്ളയുമായി വിമാന കമ്പനികൾ . കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടി വർധിപ്പിച്ചാണ് വിമാന കമ്പനികളുടെ ചൂഷണം . പെരുന്നാൾ അവധി സമയത്തും സ്കൂൾ അവധിക്കാലത്തും പ്രവാസി മലയാളികൾ നാട്ടിലേക്ക് കുടുംബമായി പോകുന്ന സമയം മുതലെടുത്താണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത് . ജൂൺ 26നു ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് നാൽപ്പതിനായിരം രൂപക്ക് മുകളിൽ ആണ് . തിരുവനന്തപുരം , കണ്ണൂർ വിമാനത്താവളങ്ങളിലേക്കും ഉയർന്ന ടിക്കറ്റ് നിരക്ക് തന്നെയാണുള്ളത് . ഭർത്താവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് ഈ അവധിക്കാലത്ത് നാട്ടിലേക്കുള്ള വൺ വേ ടിക്കറ്റിനു മാത്രം ഒന്നര ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരും . നാട്ടിൽ നിന്ന് തിരിച്ചുള്ള യാത്രക്കും വൻ തുകയാണ് വിമാനകമ്പനികൾ ഈടാക്കുന്നത് . സ്‌കൂൾ അവധിക്കാലവും പെരുന്നാൾ , ഓണം പോലുള്ള വിശേഷ സീസൺ അവധികളും മുതലെടുത്ത് വിമാന കമ്പനികൾ നടത്തുന്ന ഈ ചൂഷണം ഇത്തവണയും തുടരുകയാണ് .

Also read : പുരാവസ്തു തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

വിമാന ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ എല്ലാ ഇന്ത്യൻ വിദേശ വിമാന കമ്പനികളും ഒരു പോലെ തന്നെയാണ് . സാധാരണ ഗതിയിൽ 7000 മുതൽ 8000 രൂപക്ക് വരെ നൽകുന്ന ടിക്കറ്റിനാണ് ഈ സീസണുകളിൽ നാൽപ്പതിനായിരം രൂപ വരെ ഈടാക്കുന്നത് . ഗോ ഫസ്റ്റ് എയർലൈൻ നിർത്തിയതും. കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തിയതും പ്രവാസികളുടെ യാത്രാ ദുരിതം വർധിപ്പിക്കുന്നു . സീറ്റുകളുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് വർധിപ്പിക്കാൻ വിമാന കമ്പനികൾക്ക് അവസരമായി . കൂടുതൽ സർവീസുകൾ അനുവദിക്കുകയും നിരക്ക് കുറക്കാൻ വിമാന കമ്പനികളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്‌താൽ മാത്രമേ പ്രവാസി മലയാളികൾക്ക് അല്പമെങ്കിലും ആശ്വാസമാകൂ . എന്നാൽ ഇക്കാര്യത്തിൽ ഇടപടേണ്ട കേന്ദ്ര സർക്കാർ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത് . കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രവാസി മലയാളികൾ ആവശ്യപ്പെടുന്നത് .

Also read : ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ സിങ് ഖാണ്ഡ മരിച്ചു; റിപ്പോർട്ടുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News