പ്രതികളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കണം; ഇറോം ശര്‍മിള

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള. പ്രതികളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് ഇറോം ശര്‍മിള ആവശ്യപ്പെട്ടു. മണിപ്പുരില്‍നടക്കുന്ന സംഭവങ്ങളില്‍ അതീവദുഃഖവും ഖേദവും തോന്നുന്നു. കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ മണിപ്പുരില്‍ ഇത്തരം സംഭവം ഉണ്ടാവുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘സംഭവം അറിഞ്ഞപ്പോള്‍ മരവിപ്പും അസ്വസ്ഥതയുമാണ് ഉണ്ടായത്. ഇത് ഏതെങ്കിലും വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, മനുഷ്യത്വരഹിതമായ നടപടിയാണ്’, അവര്‍ പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ തകര്‍ന്നുപോയെന്ന് നേരത്തെ അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ എഴുതിയിരുന്നു. സംഭവത്തിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാന്‍ ഒന്നിനും കഴിയില്ല. ഇപ്പോള്‍ ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ എനിക്ക് നിസ്സഹായത തോന്നുന്നു. മറ്റുള്ളവരെ അപമാനിക്കുന്നതിലൂടെയും ലൈംഗികമായി ആക്രമിക്കുന്നതിലൂടെയും കുറ്റവാളികള്‍ എന്താണ് നേടാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ലേഖനത്തില്‍ ചോദിച്ചിരുന്നു.

Also Read: ബാലസോർ ട്രെയിൻ അപകടം ,ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി കണ്ടെത്തലുകൾ വെളിപ്പെടുത്തി റയിൽവേ

അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതി ഹുയ്‌റേം ഹിറോദാസിന്റെ വീട് സ്ത്രീകൾ തീയിട്ടു. സ്ത്രീകൾ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. സംഭവത്തില്‍ ഹിരോദാസ് അടക്കം നാലു പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ പീഡനത്തിന് പുറമേ കൊലകുറ്റവും ചുമത്തി. സംഘർഷം വീണ്ടും വ്യാപകമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസിനും സായുധ സേനകൾക്കും കേന്ദ്രത്തിന്റെ നിർദേശം. രണ്ട് സി ആർ പി എഫ്, ഡി ഐ ജി മാർ ഉൾപെടെ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ മണിപ്പൂരിലെത്തി. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.മണിപ്പൂരിൽ നടന്നത് ഡബിൾ എഞ്ചിൻ സർക്കാരിന്റെ പരാജയമാണെന്നും കലാപത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും എഎ റഹിം എം പി പറഞ്ഞു.

കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വമേധയാ ഇടപെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിംഗ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. വെള്ളിയാഴ്ച പ്രതിഷേധക്കാർ ഇയാളുടെ വീട് കത്തിച്ചിരുന്നു. ഇതിന് പിന്നാലെ അരുൺ സിംഗ്, ജിവാൻ എലങ്ബാം, തോംബ സിംഗ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജി വെക്കണം; സി പി ഐ എം പൊളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News