നോയിഡയിൽ ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണു; മോഡലിന് ദാരുണാന്ത്യം

ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം.വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചത്.സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നോയിഡയിലെ സ്റ്റുഡിയോകളിലൊന്നിൽ നടന്ന ഫാഷൻ ഷോക്കിടെയാണ് സംഭവമുണ്ടായത്. ഫിലിം സിറ്റി ഏരിയയിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഷോ ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്.

ബോബി രാജെന്ന യുവാവിനാണ് അപകടത്തിൽ പരുക്കേറ്റത്. ഇരുവരും ഫാഷൻ ഷോയിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ദാരുണ സംഭവമുണ്ടായതെന്നും പൊലീസ് അറിയിച്ചു. പരിപാടിയുടെ സംഘാടകരെ ​പൊലീസ് ചോദ്യം ചെയ്തു. സ്ഥലത്ത് തൂൺ സ്ഥാപിച്ചയാളെ ചോദ്യം ചെയ്തുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്ന് നോയിഡ ഡെപ്യൂട്ടി കമീഷണർ ശക്തി അവാസ്തി പറഞ്ഞു.

Also Read: ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ;കുളിക്കാനെന്ന് മറുപടി; പോക്സോ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News