നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ചു; പ്രതി പിടിയിൽ

തൃശൂർ വിയ്യൂരിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. പൂത്തോൾ സ്വദേശി തിരുത്തിക്കാട്ടിൽ വീട്ടിൽ ഷർഫുദ്ധീൻ (32) ആണ് അറസ്റ്റിലായത്. വിയ്യൂർ ചേറൂരിൽ പുതിയതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റിങ്ങിനായി കൊണ്ടു വന്ന ഇരുപതിനായിരം രൂപയോളം വില വരുന്ന ഇരുമ്പ് ഷീറ്റുകളാണ് ഇയാൾ മോഷ്ടിച്ചത്.

also read; പാലക്കാട് വാളയാറില്‍ നിന്ന് കുഴല്‍പണം പിടികൂടി

കെട്ടിടം പണിയുന്ന കരാറുകാരന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഇയാൾ പണിക്കാർ ഇല്ലാത്ത ദിവസം പകൽ ഓട്ടോറിക്ഷ വിളിച്ച് വന്ന് സൈറ്റിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ എടുത്തുകൊണ്ടുപോയി വിൽക്കുകയായിരുന്നു. വിയ്യൂർ SHO കെ സി ബൈജുവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ ടി ജോസഫ്, എബ്രഹാം വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ അജയ്‌ഘോഷ്, സജു, CPOമാരായ പി സി അനിൽകുമാർ, വിമൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. cctv ദൃശ്യങ്ങൾ പരിശോധിച്ചും, സംശയമുള്ള ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം പ്രതിയെ കണ്ടെത്തിയത്.

also read; ‘ഓസ്‌കര്‍ നേട്ടത്തിന് ശേഷം അവരാകെ മാറി’; ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News