‘നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയം’; മന്ത്രി ആർ ബിന്ദു

നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് കുറ്റമറ്റ നിലയിലാണ് എൻട്രൻസ് പരീക്ഷകൾ നടക്കാറുള്ളത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അനധികൃതവും അവിഹിതവുമായ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:തമിഴ്നാട് ഗൂഡല്ലൂരിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം

‘4 പ്രധാന ദേശീയ പ്രവേശന പരീക്ഷകൾ തുടരെത്തുടരെ ക്രമക്കേടുകളുടെ പേരിൽ റദ്ദാക്കി. കേന്ദ്ര സർക്കാർ എൻ ടി എ യുടെ ചെയർമാനെ മാറ്റി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തോട് ചെയ്യുന്ന ക്ഷമിക്കാനാകാത്ത തെറ്റ്. നെറ്റ് പരീക്ഷയിൽ പ്രാണപ്രതിഷ്ഠയുടെ തീയതി ചോദ്യമായി ഇടംപിടിക്കുന്നു എന്നത് വളരെയധികം അവലപനീയം. ഒരു രാജ്യം ഒരു പരീക്ഷ എന്നതിൽ നാം വലിയ വില കൊടുത്തു കഴിഞ്ഞു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി നിഷ്ക്രിയത പുലർത്തുന്നു.മാധ്യമങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനവും അപലപനീയം’- മന്ത്രി ആർ ബിന്ദു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News