പറഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; ചില്ല് എറിഞ്ഞുപൊട്ടിച്ച് വയോധിക

പഴയന്നൂരിൽ സ്വകാര്യ ബസ്സുകാരുടെ നിരുത്തരവാദിത്വത്തിൽ പ്രതികരിച്ച് വയോധിക. ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട സ്ഥലത്ത് നിർത്തത്തിൽ പ്രതിഷേധിച്ച് ബസില്‍ നിന്നിറങ്ങിയ വയോധിക പുറകുവശത്തെ ചില്ല് എറിഞ്ഞുപൊട്ടിച്ചു.

ALSPO READ: പിടിവിട്ട് പറന്ന് പൊന്ന്… സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പഴയന്നൂര്‍ ചീരക്കുഴി ഐ.എച്ച്.ആര്‍.ഡി. കോളേജിനു മുന്നിലാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറിയത്.

പഴയന്നൂര്‍ ഭാഗത്തുനിന്ന് തിരുവില്വാമല വഴി ഒറ്റപ്പാലത്തേക്കു പോകുന്ന ചിറയത്ത് എന്ന ബസില്ലാണ് പഴയന്നൂര്‍ ചീരക്കുഴി പാറപ്പുറം സ്വദേശിയായ വയോധികയും മകളും കയറിയത്. വടക്കേത്തറ ആശുപത്രി സ്റ്റോപ്പ് കഴിഞ്ഞ് മൃഗാശുപത്രിയുടെ സമീപത്ത് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ 300 മീറ്റര്‍ അകലെയാണ് നിര്‍ത്തിയത്. പറഞ്ഞ സ്ഥലത്ത് സ്റ്റോപ്പില്ലാ എന്നായിരുന്നു ബസ് ജീവനക്കാരുടെ പ്രതികരണം.

ഈ പ്രതികരണത്തിലും ബസുകാരുടെ നടപടിയിലും പ്രകോപിതയായ വയോധിക ബസിനു പുറകിലേക്ക് കല്ലെടുത്തെറിയുകയായിരുന്നു. ചില്ലുപൊട്ടി ചിതറിത്തെറിച്ചെങ്കിലും ബസ്സിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല എന്നുള്ളത് ആശ്വാസകരമായ
കാര്യമാണ്. ബസ് ഓട്ടം മതിയാക്കി ഉടൻ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പഴയന്നൂര്‍ പൊലീസ്‌ എസ്.ഐ. ഡി.എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്ഥലത്തെത്തി വയോധികയോടും ബസ് ജീവനക്കാരോടും വിവരങ്ങള്‍ അന്വേഷിച്ചു.

ALSO READ: ആദ്യ സ്ഥാനങ്ങളിൽ യുവതാരങ്ങൾ; മമ്മൂട്ടി മൂന്നാംസ്ഥാനത്ത്

അമളി ബോധ്യപ്പെട്ട വീട്ടമ്മ ബസിനും ജീവനക്കാര്‍ക്കുമുണ്ടായ നഷ്ടം പരിഹരിച്ച് നൽകാൻ തയ്യാറാവുകയായിരുന്നു. പ്രശ്‌നം പരിഹരിച്ചതോടെ ജീവനക്കാര്‍ ബസുമായി തിരികെ ഓട്ടം തുടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News