മമ്മൂക്ക വന്ന് എന്നെ കെട്ടിപ്പിടിച്ചു, അത് സ്‌ക്രിപ്റ്റിലില്ലായിരുന്നു; അപ്പോള്‍ എന്റെ ചിന്ത മറ്റൊന്നിനെ കുറിച്ചായിരുന്നു: ഇര്‍ഷാദ്

വര്‍ഷം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുമായുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഷാദ് അലി തന്റെ മനസ് തുറന്നത്. വര്‍ഷം എന്ന സിനിമയില്‍ മകന്‍ മരിച്ചതിന് ശേഷമുള്ള രംഗത്തെ കുറിച്ചാണ് ഇര്‍ഷാദ് പറഞ്ഞത്.

മകന്‍ മരിച്ചതിന് ശേഷമുള്ള രംഗത്തില്‍ മമ്മൂട്ടി തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും എന്നാല്‍ അത് സ്‌ക്രിപ്റ്റിലില്ലായിരുന്നെന്നും ഇര്‍ഷാദ് പറഞ്ഞു. അത് ഭയങ്കര രസമുള്ള സീനായിരുന്നെന്നും ഇര്‍ഷാദ് പറയുന്നു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ:

‘മകന്‍ മരിച്ചതിന് ശേഷം ഒരു സ്വീക്വന്‍സ് ഉണ്ട്. മമ്മൂക്ക മുകളില്‍ നിന്നും സ്റ്റെപ്പ് ഇറങ്ങി വരികയാണ്. ഞാന്‍ സ്റ്റെപ്പിന് അടുത്ത് നില്‍പ്പുണ്ട്. പുള്ളി ഇറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു. അത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിക്കുന്നില്ല.

എനിക്കാണെങ്കില്‍ വിയര്‍ത്തിരിക്കുകയാണോ, മണമുണ്ടാവുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോള്‍. അത് ഭയങ്കര രസമുള്ള സീനുമായിരുന്നു. അപ്പോള്‍ തന്നെ കൂടെ നില്‍ക്കാന്‍ പറ്റി. റീടേക്കിന്റെ ആവശ്യമുണ്ടായില്ല.

ഉള്ളില്‍ മമ്മൂക്കയെ പോലെ ഒരാളാണല്ലോ കെട്ടിപ്പിടിക്കുന്നത് എന്നൊരു തോന്നലുണ്ടായിരുന്നു. അത് രസമുള്ള വര്‍ക്കായിരുന്നു. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും വല്ലാത്തൊരു അടുപ്പമുണ്ടാക്കിയിരുന്നു,’ ഇര്‍ഷാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News