തന്മയ സോള്‍ കേന്ദ്രകഥാപാത്രം; ‘ഇരുനിറത്തി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

മാളോല പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സിജി മാളോല നിര്‍മിച്ച് വിഷ്ണു കെ മോഹന്റെ തിരക്കഥയില്‍ ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രന്‍സ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി വേട്ടയ്യന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തന്മയ സോളും, നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത ദിനീഷ്. പിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read : ‘ഞാൻ സൂപ്പർസ്റ്റാർ അല്ല, ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അതാണ് ഇദ്ദേഹം’; വൈറലായി സൂര്യയുടെ വാക്കുകൾ

വിഷ്ണു കെ മോഹനൻ കഥ തിരക്കഥ. ക്യാമറ റെജി ജോസഫ്. എഡിറ്റിംഗ്& ഡി ഐ പ്രഹ്ലാദൻ പുത്തഞ്ചേരി. അർജുൻ അബയ ഷംസുദ്ദീൻ കുട്ടോത്ത് എന്നിവരുടെ വരികൾക്ക് സാന്റി സംഗീതം ഒരുക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല. ആർട്ട് ഡയറക്ടർ ബിജു ജോസഫ്. മേക്കപ്പ് രാജേഷ് ജയൻ. കോസ്റ്റ്യൂം പ്രീതി സിജോ. ചീഫ് അസോസിയേറ്റ് ഡയറക്ടർ. ലിജിൻ ഈപ്പൻ. അസോസിയേറ്റ് ഡയറക്ടർ സിറാജ് പേരാമ്പ്ര പ്രൊഡക്ഷൻ കൺട്രോളർ ജിക്കു കട്ടപ്പന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News