എയര്‍ഗണ്ണിന് ജീവനെടുക്കാനാകുമോ? ഓണ്‍ലൈന്‍ സൈറ്റുകളില്‍ സുലഭം

അമേരിക്കയിലും മറ്റും സ്‌കൂളുകളിലും പൊതുയിടങ്ങളിലും വെടിവെയ്പ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ വീട്ടിനുള്ളില്‍ കയറി ഒരു സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുമ്പോള്‍ എയര്‍ ഗണ്‍ എന്ന ആയുധത്തെ കുറിച്ചാണ് ആളുകള്‍ കൂടുതലും തിരയുന്നത്. എയര്‍ഗണ്‍ അപകടകാരിയാണ്. ഒരു ജീവനെടുക്കാനുള്ള ശേഷി അതിനുണ്ട്.

ALSO READ: ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം

ലൈസന്‍സ് ആവശ്യമില്ലാത്തതിനാല്‍ തന്നെ എയര്‍ഗണ്‍ ലഭിക്കാന്‍ വലിയ പ്രയാസമില്ല. വളരെ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്താല്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. സമീപകാലത്ത് മാത്രം അത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് മൂന്നു പേര്‍ക്കാണെന്നത് ഗൗരവതരമാണ്. അതായത് എയര്‍ഗണ്‍ കൊണ്ടുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദൂരെ നിന്ന് വെടിയുതിര്‍ത്താല്‍ കാര്യമായ അപകടങ്ങളുണ്ടാകില്ലെങ്കിലും എയര്‍ഗണ്ണിനെ അങ്ങനെ എഴുതി തള്ളാന്‍ കഴിയില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

250 മുതല്‍ 25,000 രൂപവരെയുള്ള എയര്‍ഗണ്ണുകള്‍ ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളില്‍ സുലഭം. അത് നേടിയെടുക്കാന്‍ ആവശ്യം ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ്.  ലൈസന്‍സ് വേണ്ടാത്തതിനാല്‍ ആരുടെയൊക്കെ പക്കല്‍ ഇവ ഉണ്ടെന്നതിന് നമുക്കൊരു കണക്കെടുക്കാനും കഴിയില്ലെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.

ALSO READ: ചെന്നൈയില്‍ 78കാരിയെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; ദമ്പതികള്‍ പിടിയില്‍

ഇനി ഇതുമായി ബന്ധപ്പെട്ട് മറ്റൊരു തലവേദനയും നിലവിലുണ്ട്. ഫയര്‍ആംസ് ഗണത്തിലുള്ള ലൈസന്‍സ് ആവശ്യമായ തോക്കുകളും എയര്‍ഗണ്ണെന്ന പേരില്‍ വിറ്റുപോകുന്നുണ്ടോ എന്നതും അധികൃതര്‍ സംശയിക്കുന്നുണ്ട്. വായു സമ്മര്‍ദ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന എയര്‍ഗണ്ണുകളില്‍ പെല്ലറ്റുകളാണ് ഉപയോഗിക്കുന്നത്. പെല്ലറ്റുകള്‍ തലയിലോ നെഞ്ചത്തോ പതിച്ചാല്‍ കാര്യങ്ങള്‍ അപകടത്തിലാവും. മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് എയര്‍ഗണ്‍ മനുഷ്യന്റെ ജീവനെടുത്ത സംഭവങ്ങള്‍ ഉണ്ടായത്. പക്ഷികളെയും മൃഗങ്ങളെയും തുരത്താന്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ ഇന്ന് മനുഷ്യന് തന്നെ വില്ലനായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News