അരളി അപകടകാരിയോ? അരളിപ്പൂവിൽ യഥാർത്ഥത്തിൽ വിഷാംശമുണ്ടോ?

അരളിപ്പൂവിൽ വിഷാംശമുണ്ടോ എന്ന സംശയത്തിലാണ് കേരളത്തിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരണപ്പെട്ട സൂര്യ എന്ന പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്നാണ് വിവരം.

Also read:വരും ദിവസങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കിൽ സമയങ്ങളിൽ ചെറിയ ചില മാറ്റങ്ങളുണ്ട്, വെറുതെ കാത്തിരുന്ന് മുഷിയേണ്ട

അരളിയിൽ യഥാർത്ഥത്തിൽ വിഷാംശമുണ്ടോ?

അരളി നോർത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ്. അരളിയുടെ ശാസ്ത്രീയനാമം നീരിയം ഒലിയാന്‍ഡർ എന്നാണ്. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും എല്ലാം വിഷാംശമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം.

Also read:കനത്ത ചൂട്; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

അരളി ശരീരത്തിലെത്തിയാൽ ഉടൻ ആരും മരിക്കില്ല. എന്നാൽ ശരീരത്തില്‍ എത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ച് ആരോഗ്യസ്ഥിതി മാറിമറിയും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ബാധിക്കാം. രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും ഇടയാക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും. ഛർദ്ദി, വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതുകൂടി ആയാൽ മരണംവരെ സംഭവിക്കാം എന്നും വിധക്തർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News