മുട്ട ഒരു വീക്ക്‌നെസ് ആണോ? നാടന്‍ റോസ്റ്റ് തയ്യാറാക്കിയാലോ

അടിപൊളി രുചിയില്‍ നാടന്‍ മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ… അപ്പത്തിനും ദോശയ്ക്കും ചപ്പാത്തിക്കുമൊക്കെ ഒപ്പം അടിപൊളി കോമ്പിനേഷന്‍ ആണ്.

ആവശ്യമായ ചേരുവകള്‍

മുട്ട – 3 എണ്ണം (പുഴുങ്ങിയത്)
സവാള – 2 വലുത്
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2 എണ്ണം കീറിയത്
തക്കാളി – 1 മീഡിയം
കറിവേപ്പില – 1തണ്ട്
കടുക് – 1/4 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/8 ടീസ്പൂണ്‍
പെരുജീരകം പൊടിച്ചത് – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/8 ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – അവിശ്യത്തിന്
വെള്ളം – 1/2 കപ്പ്

ALSO READ:വെളിച്ചെണ്ണ ഇങ്ങനെ ഒന്ന് തലയിൽ പുരട്ടി നോക്കു, താരൻ ഉറപ്പായും കുറയും

തയ്യാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ശേഷം് കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് സവാള ലൈറ്റ് ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വഴറ്റി എടുക്കുക.

വഴറ്റിയ സവാളയിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം പൊടിച്ചത്, കുരുമുളകു പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതും വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് അഞ്ച് മിനിറ്റ് വേവിച്ച് എടുക്കുക. മസാലയിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ത്ത് നന്നായി മസാല ഇളക്കി യോജിപ്പിക്കുക. ഇപ്പോള്‍ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News