മുടിയിൽ പച്ച, മഞ്ഞ, നീല തുടങ്ങി കളർ ചെയ്യുന്നവർ ശ്രദ്ധിക്കുക… കുറച്ച് സീരിയസ് കാര്യങ്ങൾ പറയാനുണ്ട്….

hair colour

ഇന്നത്തെ മേക്കോവർ ട്രെൻഡുകളിലൊന്നാണ് ഹെയർ കളറിംഗ്. ആൺ പേന വ്യത്യാസമില്ലാതെ ഈ ട്രൻഡിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചിലർ ഭാഗികമായും, ചിലർ പൂർണമായും മുടി കളർ ചെയ്ത മേക്കോവർ നടത്താറുണ്ട്. എന്നാൽ കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നും അകാലനരക്ക് കാരണമാകുമോ എന്നൊക്കെയുള്ളത് പലരുടെയും ആശങ്കയാണ്.

പ്രധാനമായും ജനിതകം, സൂര്യപ്രകാശം, സമ്മർദം എന്നീ മൂന്ന് ഘടകങ്ങളാണ് മുടിയുടെ നിറത്തെ സ്വാധീനിക്കുന്നത്. മുടിയിൽ പി​ഗ്മെന്റ് ഉൽപാദിപ്പിക്കുന്ന കോശങ്ങളാണ് മെലനോസൈറ്റുകൾ. ഈ കോശങ്ങളുടെ പ്രവർത്തനം കുറയുകയോ, നശിക്കുകയോ ചെയ്യുമ്പോഴാണ് മുടിയുടെ കറുത്തനിറം മങ്ങുകയും, നര കയറുകയുമൊക്കെ ചെയ്യുന്നത്. ഇത് വളരെ നാച്ചുറൽ ആയി തന്നെ സംഭവിക്കുന്നതാണ്. എന്നാൽ ഹെയർ കളർ ചെയ്യുന്നതുവഴി ഈ പ്രക്രിയ ഉത്തേജിപ്പിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ഹെയർ കളർ ചെയ്യുന്നതിലൂടെ നരയുണ്ടാകുന്നതിന് നേരിട്ട് ബന്ധമുള്ളതായി തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. പുറമെ പുരട്ടുന്നതായതിനാൽ മുടിയുടെ നിറം നിർണയിക്കുന്ന ഫോളിക്കിളുകളെ ഇത് ബാധിക്കില്ല. എന്നാൽ മുടി കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. മുടി ദുര്‍ബലമാകാനും പെട്ടെന്ന് പൊട്ടിപ്പോകാനും ഇതുവഴി കാരണമായേക്കാം.

അതേസമയം, ഹെയർ കളറിങ്ങിന് മുൻപ് ഉപയോഗിക്കുന്ന ബ്ലീച്ച് മുടിയുടെ നിറം മങ്ങാൻ കാരണമായേക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. കൂടാതെ ഇത് മുടിയുടെ വേരുകളെയും ദുർബലപ്പെടുത്തിയേക്കാം. സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡ്, അമോണിയ തുടങ്ങിയ കെമിക്കലുകൾ ഉപയോ​ഗിച്ചാണ് പെർമനന്റ് അല്ലെങ്കിൽ സെമി-പെർമനന്റ് ഹെയർ ഡൈകൾ ചെയ്യുന്നത്. ഇവ മുടിയുടെ സ്വാഭാവിക മെലാനിൻ ഓക്സിഡൈസ് ചെയ്യുകയും, നിറവ്യത്യാസം സ്ഥിരമാക്കി നിർത്തുകയും ചെയ്യുന്നു.

മുടിയുടെ ഫോളിക്കുകളിൽ ബ്ലീച്ചിന് ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് അടിഞ്ഞു കൂടുന്നത് മുടി നരയ്ക്കാൻ കാരണമാകുമെന്ന് ഒരു പഠനത്തിൽ പറയുന്നു. എന്നാൽ ബ്ലീച്ചിങ് ആവശ്യമില്ലാത്ത താൽക്കാലിക ഹെയർ ഡൈകൾ തെരഞ്ഞെടുക്കുന്നത് ഇത് ഒഴിവാക്കും. മുടിയുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഹെയർ കളർ ചെയ്യുന്നതിന് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കണം. കൂടാതെ ഹെയർ കെയർ റൂട്ടീൻ പിന്തുടരുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News