ഉറങ്ങുമ്പോൾ എങ്ങനെ കിടക്കണം? ഇടതുവശം ചരിഞ്ഞു കിടക്കുന്നത് നല്ലതാണോ?

sleep

ഒരു മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് ഉറക്കം. എന്നാൽ ഉറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. പഴമക്കാർ ഇക്കാര്യം പറയാറുമുണ്ട്. എന്നാൽ ഇങ്ങനെ ഇടതുവശം ചരിഞ്ഞു കിടക്കുന്നതിന് ചില ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.

ഇതിൽ ഏറ്റവും പ്രധാനം വൃക്കകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്നതാണ്. ഇടതുവശം ചരിഞ്ഞു കിടക്കുമ്പോൾ ശരീരത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് കോശദ്രവ്യ അവയവങ്ങൾ സ്ഥിതി ചെയ്യുന്നത്.

രണ്ടാമതായി പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്.

അടുത്തതായി ഹൃദയത്തിന്‍റെ പ്രവർത്തനം സുഗമമായി നടക്കാനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. ഇടതുചരിഞ്ഞു കിടന്നാൽ രക്തചംക്രമണം നന്നായി നടക്കുകയും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

Also Read- നെഞ്ചിന്റെ മധ്യത്തില്‍ നിന്നും കഴുത്തിലേക്കും തോളിലേക്കും പടരുന്ന വേദന; ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അറിയാം..

ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗർഭിണികൾക്കും നല്ലത്. ഇക്കാര്യം ഡോക്ടർമാർ തന്നെ നിർദേശിക്കാറുണ്ട്. വയറിന്‍റെ അസ്വസ്ഥത കുറയ്ക്കാനും ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

അസിഡിറ്റി, ഗ്യാസ്ട്രബിള്‍, നെഞ്ചിരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇടതുവശത്തേക്ക് ചരിഞ്ഞു കിടന്നതാണ് നല്ലത്. ദഹനം നന്നാകാനും ഇത് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News