ചെറുനാരങ്ങ കഴിച്ചാല്‍ നമ്മുടെ ഭാരം കുറയുമോ? അതല്ലെങ്കില്‍ പൊണ്ണത്തടി ഇല്ലാതാവുമോ? പലര്‍ക്കുമുള്ള സംശയമാണ്. എന്താണ് ഇതിന്റെ സത്യാവസ്ഥ. ചെറുനാരങ്ങയില്‍ നിരവധി ഗുണങ്ങളുണ്ട്എന്നാല്‍ വെറും ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കഴിച്ചത് കൊണ്ട് മാത്രം നമ്മുടെ ഭാരമോ കുടവയറോ കുറയില്ല.
ALSO READ :പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകും: മന്ത്രിസഭായോഗ തീരുമാനങ്ങൾ
അതിനൊപ്പം മികച്ച രീതിയിലുള്ള വ്യായാമവും ആവശ്യമാണ്. നമ്മുടെ ശരീരത്തെ ജലാംശത്താല്‍ സമ്പന്നമാക്കി ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ നാരങ്ങ വെള്ളത്തിന് സാധിക്കും. വിറ്റാമിന്‍ സി, പൊട്ടാസ്യം അടക്കമുള്ള കാര്യങ്ങള്‍ ശരീരത്തിലെത്താന്‍ ഇവ സഹായിക്കും.
ALSO READ :ശബരിമലയില്‍ റോപ് വേ നിര്‍മാണത്തിന് തടസങ്ങള്‍ നീങ്ങുന്നു; റോപ് വേ വരുന്നു
ചെറുനാരങ്ങ സിട്രസ് ഫ്രൂട്ടായിട്ടാണ് അറിയപ്പെടുന്നത്. ചൂടുകാലങ്ങളില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സിയും ഫൈബറും ഉള്ളത് കൊണ്ട് ശരീരത്തെ ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.
ALSO READ : അജിത് പവാറിന് കനത്ത പ്രഹരം; 4 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക്
അതുപോലെ വിറ്റാമിന്‍ സി കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഏറ്റവും ആവശ്യമായ ഘടകമാണ് വിറ്റാമിന്‍ സി. അത് നിങ്ങളുടെ ചര്‍മത്തെയും സംരക്ഷിക്കും. സൂര്യാഘാതത്താലും പൊടിയേല്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്നെല്ലാം ചെറുനാരങ്ങ നീര് സംരക്ഷിക്കും.ചെറു ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും. ദഹനവ്യവസ്ഥയെ മൊത്തത്തില്‍ ഇവ നന്നാക്കിയെടുക്കും.
അതിരാവിലെ തന്നെ ചെറുനാരങ്ങ നീര് ചേര്‍ത്ത വെള്ളം കുടിക്കണം. ചെറുനാരങ്ങ കലോറി തീരെ കുറഞ്ഞവയാണ്. അത് ഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ പെക്ടിന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ വിശപ്പിനെ പിടിച്ചുനിര്‍ത്തും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും സഹായിക്കും. അതിലൂടെ കുറഞ്ഞ കലോറികള്‍ മാത്രമേ ശരീരത്തെത്തൂ. അത് ഭാരം കുറയ്ക്കുന്നതിന് സഹായകരമാകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here