കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന; ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സയ്ദ് നബീൽ അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കർണാടകത്തിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

ALSO READ :മദ്യപിച്ച് അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി

നബീൽ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന ഇയാളുടെ നേതൃത്വത്തിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താന്‍ കൊള്ളയടക്കം നബീൽ നടത്തിയതായും എൻ.ഐ.എ വ്യക്തമാക്കി.നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ :മൾട്ടി അക്കൗണ്ട് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News