മാനുവലാണോ ഓട്ടോമാറ്റിക്കാണോ നല്ലത്? വാഹനം വാങ്ങുന്നതിന് മുമ്പുള്ള സംശയങ്ങൾ മാറ്റാം

Automatic or Manual is best

ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ നിരവധി സംശയങ്ങളാണ്. പെട്രോൾ വേണോ, അതോ ഡീസൽ എഞ്ചിൻ വാങ്ങണോ, ഇനി ഇലക്ട്രിക്ക് ആയിരിക്കുമോ നല്ലതെന്ന് തുടങ്ങുന്ന സംശയങ്ങൾ, ഏത് തരം ട്രാൻസ്മിഷൻ ഉള്ള വാഹനം വാങ്ങണം എന്നുള്ളതിലുമുണ്ടാകും . . മാനുവൽ ട്രാൻസ്മിഷൻ വാങ്ങണോ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനം വാങ്ങണമോ എന്ന സംശയം ഇനി വേണ്ട, അറിയാം മാനുവലിന്റെയും ഓട്ടോമാറ്റിക്കിന്റെയും ഗുണങ്ങളും ദോഷങ്ങളും.

Also Read: എസ് യു വികൾക്ക് പ്രിയമേറുന്നു; ആഗസ്റ്റിലെ പത്ത് ബെസ്റ്റ് സെല്ലിങ്ങ് കാറുകളിൽ ആറെണ്ണവും എസ് യു വികൾ

നഗരപ്രദേശങ്ങളിൽ പ്രിയമേറയുള്ളത് ഓട്ടോമാറ്റിക് വാഹനങ്ങളാണ്, ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ മാനുവൽ വാഹനങ്ങൾ കാണാൻ സാധിക്കും. വാഹനത്തിൽ ഗിയർ ഉപയോഗിക്കുന്നത് എഞ്ചിനിൽ നിന്ന് ഡ്രൈവ് ആക്സിസിലേക്ക് പവർ കാര്യക്ഷമമായി കൈമാറ്റം ചെയ്യാൻ വേണ്ടിയാണ്. മാനുവൽ ഗിയർബോക്സിൽ ഇത്തരത്തിൽ പവർ മാറ്റാൻ വേണ്ടി മാനുവലായി പ്രവർത്തിപ്പിക്കുന്നു, ക്ലച്ച് പെഡലും ആവശ്യമാണ്. മെക്കാനിക്കൽ ഭാഗങ്ങളുടെ സഹായത്തോടെയാണ് ഓട്ടോമാറ്റിക്കിൽ ഗിയർ ചേഞ്ചാകുന്നത്. ഗിയർ അനുപാതത്തിന്റെ വ്യത്യാസം അനുസരിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന പവറിൽ വ്യത്യാസം വരും.

Also Read: വാട്സാപ്പിലും രക്ഷയില്ല! ആപ്പ് വെച്ച് ആപ്പിലാക്കാൻ സാധ്യത

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

CVT (Continuously Variable Transmission), DCT (Dual Clutch Transmission), AMT (Automated Manual Transmission) എന്നിങ്ങനെ വ്യത്യസ്ത തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ഏറെ പ്രിയം വിപണിയിലുണ്ടെങ്കിലും ചില ഡ്രൈവർമാർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പായി തോന്നുകയില്ല.

ഗുണങ്ങൾ

ഉപയോഗിക്കാൻ എളുപ്പമാണ് – മാനുവൽ ട്രാൻസ്മിഷനെ അപേക്ഷിച്ച് വളരെ എളുപ്പവും, പെട്ടന്ന് പഠിക്കാൻ സാധിക്കുന്നതുമാണ് ഓട്ടോമാറ്റിക്.

നിയന്ത്രിക്കാനുള്ള എളുപ്പം – ഇരുകൈകളും ഉപയോഗിച്ച് സ്റ്റീയറിങ്ങ് നിയന്ത്രിക്കുവാൻ ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കുമ്പോൾ സാധ്യമാകും. എന്നാൽ മാനുവൽ വാഹനത്തിൽ അത്തരത്തിലുള്ള സ്റ്റീയറിങ്ങ് നിയന്ത്രണം പ്രയാസമാണ്.

കുന്നിൻ പ്രദേശങ്ങളിൽ അനുയോജ്യം – മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതിൽ പരിചയസമ്പന്നരായവർക്കെ കുന്നിൻ ചരുവുകളിലും കുത്തനെയുള്ള പ്രദേശങ്ങളിലും കൃത്യമായ നിയന്ത്രണം സാധ്യമാകൂ. ഇത്തരം പ്രദേശങ്ങളിൽ സുഗമമായി വാഹനം ഉപയോഗിക്കുവാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹായിക്കുന്നു.

ട്രാഫിക്കിലെ ഉപയോഗം – സിഗ്നലിൽ നിർത്തിയതിനുശേഷം വാഹനം എടുക്കുമ്പോൾ പെട്ടന്ന് ഇടിച്ചു നിൽക്കാൻ ഉള്ള സാധ്യത ഓട്ടോമാറ്റിക്കിൽ ഇല്ല. തന്നെയുമല്ല കനത്ത ട്രാഫിക്കിൽ സുഗമമായ യാത്രക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹായിക്കുന്നു.

ദോഷങ്ങൾ
ചിലവേറിയത് – മാനുവലിനെ അപേക്ഷിച്ച് ചിലവേറിയതാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ.

Also Read; ഉലകനായകനെ വീഴ്ത്തി ദളപതി ; അറിയാം, ഗോട്ടിന്റെ ആദ്യ ദിന കളക്ഷൻ

മാനുവൽ ട്രാൻസ്മിഷനുകൾ

ഗുണങ്ങൾ

ചിലവ് കുറവ് – ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് പരിപാലിക്കുന്നതിൽ വളരെ ചിലവ് കുറഞ്ഞതാണ് മാനുവൽ ട്രാൻസ്മിഷനുകൾ

ഇന്ധനക്ഷമത – ഓട്ടോമാറ്റിക്കിനേക്കാൾ ഇന്ധനക്ഷമത കൂടുതലാണ് മാനുവൽ ട്രാൻസ്മിഷനുകൾക്ക്. വാഹനം ഓടിക്കുന്നതനുസരിച്ച് 5 മുതൽ 15 ശതമാനം വരെ ഇന്ധനചിലവ് കുറക്കാൻ മാനുവൽ ട്രാൻസ്മിഷനുകളിൽ സാധിക്കും.

വാഹനത്തിന്മേലുള്ള നിയന്ത്രണം – വാഹനത്തിന്മേൽ ഡ്രൈവർക്ക് കൂടുതൽ നിയന്ത്രണം നൽകുന്നത് മാനുവൽ ട്രാൻസ്മിഷനുകളാണ്. പെട്ടന്ന് ഉണ്ടാകുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകാൻ മാനുവൽ ട്രാൻസ്മിഷൻ സഹായിക്കുന്നു.

ദോഷങ്ങൾ

പഠിച്ചെടുക്കാനുള്ള പ്രയാസം – ഗയറുകൾ സ്വയം ചേഞ്ച് ചെയ്യേണ്ടുന്നതിനാൽ മാനുവലിനെ അപേക്ഷിച്ച് പഠിക്കാൻ പ്രയാസമാണ്.

ട്രാഫിക്കിലെ ബുദ്ധിമുട്ടുകൾ – കനത്ത ട്രാഫിക്കിൽ വാഹനം പെട്ടന്ന് നിർത്തേണ്ടുന്നതും എടുക്കേണ്ടുന്നതുമായ സാഹചര്യങ്ങളും, പെട്ടന്ന് തന്നെ ഗിയറുകൾ ഷിഫ്റ്റ് ചെയ്യേണ്ടി വരുന്നതും കനത്തെ ട്രാഫിക്കിലെ ഡ്രൈവിങ്ങ് പ്രയാസകരമാക്കുന്നു.

ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകൾ ഉപയോഗിക്കാൻ എളുപ്പവും, ഡ്രൈവർക്ക് കൂടുതൽ സ്വാതന്ത്ര്യവും നൽകുന്നു. അതേ സമയം മാനുവൽ ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതും, വാഹനത്തിന്മേൽ ഡ്രൈവർക്ക് കൂടുതൽ നിയന്ത്രണങ്ങളും നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News