സല്‍മാന്‍ ഖാനുമായി പ്രണയത്തിലോ? ഒടുവില്‍ പ്രതികരണവുമായി പൂജ

നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന സല്‍മാന്‍ ചിത്രത്തില്‍ പൂജ നായികയായി എത്തിയതചിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇത്തരത്തില്‍ തന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കാണാറുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവന്‍ കരിയറിലാണെന്നും പൂജ പറഞ്ഞു. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’.

‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന സല്‍മാന്‍ ചിത്രത്തില്‍ പൂജ നായികയായി എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. സിനിമയില്‍ ആത്മാര്‍ഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളില്‍ ജോലി ചെയ്യുക എന്നതാണ്. സിനിമയില്‍ ഞാനും സല്‍മാന്‍ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയില്‍ ഏറ്റവും പ്രധാനം’, എന്ന് പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News