നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമാണ് ചെറിയ ഉള്ളി. ചിലര്‍ ഇത് പാകം ചെയ്യാതെയും ടേസ്റ്റ് ചെയ്യാറുണ്ട്. ഇവ പച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്.
ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
1. പച്ച ഉള്ളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
2. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും പച്ച ഉള്ളി സഹായിക്കും.
3. ഉള്ളിയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
4. സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
5. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ALSO READ:ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട…. എല്ലാം ഒന്ന് മാറ്റിപ്പിടിച്ചാലോ..? പരീക്ഷിക്കാം ചിക്കൻ വട
6. ഉള്ളിയില്‍ കാര്യമായ അളവില്‍ ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയുമെന്നും പഠനങ്ങള്‍ പറയുന്നു.
7. ഉള്ളിയിലടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിന്‍ ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിത്തും.
8. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഉള്ളി ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
9. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
10. ഉള്ളിയില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ALSO READ:ഇനി ഉള്ളിവട അല്ല, ചായയുടെ കൂടെ തയ്യാറാക്കാം ഒനിയൻ റിങ്സ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here