അഭിനയിക്കാൻ സുരേഷ് ഗോപിക്ക് കേന്ദ്രത്തിന്റെ വിലക്ക്?

suresh gopi

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം തടഞ്ഞത് കേന്ദ്രമെന്ന് സൂചന. സിനിമ അഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വവ്യക്തമാകുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ മന്ത്രിപദവിയിൽ ശ്രദ്ധിക്കാനാണ് സർക്കാർ നേതൃത്വം സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. മന്ത്രി പദവിയിൽ ശ്രദ്ധ ചെലുത്താൻ ഇരുവരും നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലകളിൽ ഏർപ്പെടുന്നതിന് മന്ത്രിമാർക്ക് വിലക്കുണ്ട്.

Also read:സുപ്രീം കോടതിയിലെ ജസ്റ്റിസ് ലൈബ്രറി മ്യൂസിയം ആക്കുന്നതിനെതിരെ പ്രതിഷേധം

22 സിനിമകളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ടിരുന്നതായും എന്നാൽ ഇതുസംബന്ധിച്ച അപേക്ഷയ്ക്ക് അമിത് ഷാ അനുമതി നിഷേധിച്ചിരുന്നതായും സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സുരേഷ് ഗോപിയുടെ ലുക്കിൽ ഏറെ ശ്രദ്ധ നേടിയിരുന്ന താടി അദ്ദേഹം അടുത്തിടെ ഒഴിവാക്കിയിരുന്നു. ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് താടിയുള്ള ലുക്ക് വെച്ചതെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര അനുമതി ഇല്ലാത്തതിനാൽ ഈ സിനിമയിൽ ഉടനെ അഭിനയിക്കാനാകില്ലെന്ന് വന്നതോടെയാണ് താടി ഉപേക്ഷിക്കാൻ സുരേഷ് ഗോപി തയ്യാറായതെന്നും റിപ്പോർട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News