ഐഎസ് ഭീകരന്‍ കേരളത്തിലുമെത്തി, തെക്കേ ഇന്ത്യയിലടക്കം ആക്രമണത്തിന് പദ്ധതിയിട്ടതായും വിവരം

കഴിഞ്ഞ ദിവസം ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരന്‍ ഷാഫി ഉസാമ കേരളത്തിലുമെത്തിയിരുന്നതായി വിവരം. ഷാഫി തെക്കേ ഇന്ത്യയിലടക്കം ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങളുണ്ട്.

ALSO READ: പ്രൊഫസർ വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പുരസ്കാരം ടെലിഗ്രാഫ് എഡിറ്റർ ഇൻ ലാർജ് ആർ രാജഗോപാലിന്

പശ്ചിമഘട്ടം കേന്ദ്രീകരിച്ച് ഭീകരസംഘങ്ങളെ രൂപീകരിക്കാനും ഇയാൾ ശ്രമം നടത്തി. ഇതിനായി കേരളത്തിലെ വിവിധ വനമേഖലകളില്‍
താമസിച്ചിരുന്നു. ഇതിനിടെ ഐഎസ് പതാക സ്ഥാപിച്ച് ഫോട്ടോകള്‍ എടുത്തുവെന്നും ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കണ്ടുകിട്ടിയെന്നും സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു

ALSO READ: കേര‍ളം നിപയെ അതിജീവിച്ചു, സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടി

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഷാഫി ഉസാമ എന്ന ഷാനവാസിനെ ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ഇയാൾ ദില്ലിയില്‍ പിടിയിലായത്. നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് പിടികൂടിയത്.

ALSO READ: നിരവധി നടിമാരുടെ പേരുകൾ വന്നു; ഒടുവിൽ ദളപതി 68 ലെ നായികയാകുന്ന താരം

ഷാഫിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാൾ കൂടിയാണ് ഷാഫി ഉസാമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News