പുതുപ്പള്ളി മണ്ഡലത്തിലെ വികസനം മുൻനിർത്തിയുള്ള സംവാദത്തിന് UDF സ്ഥാനാർഥി തയ്യാറാണോ?; ജെയ്ക് സി തോമസ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസനം മുൻനിർത്തിയുള്ള സംവാദത്തിന് UDF സ്ഥാനാർഥി തയ്യാറാണോയെന്ന ചോദ്യം വീണ്ടും ആവർത്തിച്ച് ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസ്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ എട്ടിൽ ആറ് പഞ്ചായത്തും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇനി പഞ്ചായത്തിന്റെ വികസന സാധ്യതകളെ മുൻനിർത്തി ഒരു സംവാദത്തിന് തയ്യാറുണ്ടോ? അതിനും ഞങ്ങൾ തയ്യാറാണ്. ഇനി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ സമ്പൂർണ്ണമായും ഇടതുപക്ഷത്തിന്റെ ആധിപത്യത്തിലാണ്. ഇനി ബ്ലോക്ക് പഞ്ചായത്തിനെ മാത്രം മുൻനിർത്തി ഒരു സംവാദം വേണോ? അതിനും ഞങ്ങൾ തയ്യാറാണ്. പക്ഷെ പ്രത്യേകത എന്താണ്? വികസനാനുഭവങ്ങളെ മുൻനിർത്തിയുള്ള ഒരു സംവാദത്തെ സംബന്ധിച്ച് പരിശോധിക്കുമ്പോൾ ഓടി ഒളിച്ചോടുന്ന UDF അനുഭവങ്ങളെയാണ് നമുക്കിവിടെ കാണാൻ വേണ്ടി കഴിയുന്നത് ജെയിക് പറഞ്ഞു.

Also Read: പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ജെയ്ക് വിജയിക്കും: എം വി ഗോവിന്ദന്‍

കൂലിപ്പണിക്കാരുടെ ചുമട്ടുതൊഴിലാളികളുടെ അടുക്കളയിൽ ജോലി ചെയ്തു കിട്ടുന്ന നാണയത്തുട്ടുകൾ മാറ്റിവെച്ച് മകളെ പഠിപ്പിച്ച് അവളുടെ വിദ്യാഭ്യാസ സ്വപ്നത്തിൻറെ വിമോചനങ്ങളിലൂടെ കുടുംബത്തെ മെച്ചപ്പെട്ട ഒരു കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയുള്ള ഒന്നാക്കി മാറ്റാമെന്ന് സ്വപ്നം കാണുന്ന ആയിരക്കണക്കിന് വരുന്ന അമ്മമാരുടെ സ്വപ്നങ്ങളിൽ സർക്കാർ സ്കൂള് ഇന്നും കുനിഞ്ഞു കത്തുന്ന നക്ഷത്രത്തിൻറെ പ്രതീകമാണ്. നമ്മളുടെ നിയോജക മണ്ഡലത്തിലും അത്തരത്തിലൊരു ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഉണ്ടായിരുന്നു. കണക്കുകൾ നമ്മളോട് കഥകൾ പറയട്ടെ. ആ സ്കൂളിൻറെ ചിത്രം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒറ്റനില മന്ദിരമായിരുന്നു. കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയെ വരെ സംഭാവന ചെയ്ത ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പുതുപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് നമ്മൾ നിയോജക മണ്ഡലം കൺവെൻഷനായി മണർകാടിന്റെ ഹൃദയഭൂമിയിൽ ഒത്തുചേരുമ്പോൾ മൂന്നുനില വലിപ്പമുള്ള അത്യാധുനിക നിലവാരമുള്ള ഇന്റർനാഷണൽ ഹയർ സെക്കണ്ടറി സ്കൂളാണ്.

ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ സംഭാവന ചെയ്ത പുതുപ്പള്ളിയിലെ സർക്കാർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്ന് നില വലിപ്പത്തിലേക്ക് കൈപിടിച്ച് ആനയിച്ച് അതിനെ അത്യാധുനിക നിലവാരത്തിലേക്ക് ശിരസ്സുയർത്തുവാൻ പര്യാപ്തമാക്കി അതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നായകൻ സഖാവ് പിണറായി വിജയ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കേണ്ടതായി വന്നു. ഈ വികസന മാതൃക നമുക്ക് തുടരേണ്ടതുണ്ടോ? ഈ ചോദ്യം മാത്രമേ നമ്മൾ ഉയർത്തുന്നുള്ളൂ. ആരുടെയും വ്യക്തിപരമായ മഹിമയെ സംബന്ധിച്ചോ ന്യൂനതകളെ സംബന്ധിച്ചോ ഇടതുപക്ഷം പരാമർശിക്കുന്നില്ല. ആരുടെയും മറ്റ് വിശദാംശങ്ങളും വ്യക്തി കേന്ദ്രീകൃതമായ ഒന്നിനെയും സംബന്ധിച്ച് നമ്മൾ ആരുടെയും അജണ്ടയുമല്ല ജെയിക് പറഞ്ഞു.

Also Read: ‘ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും… അതാണ് സർക്കാർ ഗ്യാരന്റി’; എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News