അന്താരാഷ്ട്ര ടി20യാണോ ഇത്! 10 ഓവറിൽ 10 റൺസ്, 5 പന്തിൽ ലക്ഷ്യം കണ്ട് എതിർ ടീം

ഐല്‍ ഓഫ് മെന്‍ ടീമിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേട് ഇനി മംഗോളിയയും പങ്കിടും. മലേഷ്യയിലെ ബംഗിയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരത്തിലാണ് സിംഗപ്പൂരിനെതിരെ മംഗോളിയ വെറും 10 റൺസിന്‌ ഓൾ ഔട്ട് ആയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന വിജയലക്ഷ്യം 5 പന്തിലാണ് സിംഗപ്പൂർ മറികടന്നത്.

Also read: പാരാലിമ്പിക്‌സിലെ മെഡൽ വേട്ട തുടർന്ന് ഇന്ത്യ: ഹർവീന്ദർ സിങ്ങിന് ആർച്ചറിയിൽ സ്വർണ്ണം

2023 ഫെബ്രുവരിയിൽ സ്പെയിനിനെതിരെ ഐല്‍ ഓഫ് മെന്‍ 8.4 ഓവറിൽ 10 റൺസിന്‌ ഔട്ട് ആയതായിരുന്നു അന്താരാഷ്ട്ര ടി20-യിലെ ഇത് വരെയുള്ള ഏറ്റവും ചെറിയ സ്കോർ. ഇനി ഈ നാണക്കേട് മംഗോളിയയും പങ്കിടും.

Also Read: ഇരുപത് വർഷങ്ങൾക്ക് ശേഷം മെസ്സിയും, റൊണാൾഡോയും ഇല്ലാത്ത ഒരു ബാലൻ ഡി ഓർ പട്ടിക

മംഗോളിയ ടീമിലെ അഞ്ചു പേര്‍ പൂജ്യത്തിന് ഔട്ട് ആയി. നാല് ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ ഭരദ്വാജാണ് മംഗോളിയ ടീമിനെ ചരിത്ര നാണക്കേടിലേക്ക് തള്ളിവിട്ടത്. അക്ഷയ് പുരി രണ്ടു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News