നിങ്ങളുടെ തലമുടി നരയ്ക്കുന്നുണ്ടോ..? എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം

പ്രായമാകുമ്പോള്‍ തലമുടി നരയ്ക്കുന്നത് സ്വാഭാീവികമാണ്. എന്നാല്‍ 30 വയസിന് മുന്‍പേ തലമുടി നരയ്ക്കാന്‍ തുടങ്ങിയാലോ… ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയന്റുകള്‍ ഒഴിവാക്കിയുള്ള ഡയറ്റാണ്. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. രണ്ടാമത്, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും മൂന്നമതായി മാനസിക സമ്മര്‍ദ്ദവുമാണ്.

ALSO READ :ലൈഫിന്റെ തണലിൽ 31 കുടുംബങ്ങൾ കൂടി; താക്കോൽ കൈമാറി മന്ത്രി എംബി രാജേഷ്
കറിയുടെ ഗുണവും മണവും കൂട്ടാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. മുടിയിലെ മെലാനിന്‍ ഉല്‍പാദനം പുനഃസ്ഥാപിച്ച് മുടി നരയ്ക്കുന്ന പ്രക്രിയ ഇല്ലാതാക്കുന്നു.. ദിവസവും മൂന്ന്-നാല് കറിവേപ്പില വീതം വെറും വയറ്റില്‍ കഴിക്കുന്ന നല്ലതാണെന്നും ഡയറ്റീഷ്യന്‍ നിര്‍ദേശിക്കുന്നുണ്ട്.

ALSO READ:“ഇനി ഇതും സ്വർണം പൂശിയതാണെന്ന് പറയല്ലേ..”; ഒടുവിൽ ശരിക്കും സ്വർണം പൂശി: കോട്ടയത്ത് മുക്കുപണ്ടം പണയം വച്ച ബിജെപി നേതാവ് പിടിയിൽ

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയ വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും സഹായിക്കും. ഇത് മുടിയുടെ സ്വാഭാവിക പിഗ്മെന്റേഷന്‍ സംരക്ഷിക്കാനും അകാല നര കുറയ്ക്കാനും സഹായിക്കുമെന്ന് ഡയറ്റീഷ്യന്‍ വ്യക്തമാക്കുന്നു. അകാല നരയുള്ളവര്‍ രാവിലെ 15 മില്ലി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

ALSO READ:ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം; യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു

അകാല നരയ്ക്കുള്ള മറ്റൊരു കാരണം ഇരുമ്പിന്റെ കുറവാണ്. ഇരുമ്പും വിറ്റാമിന്‍ എയും സിയും അടങ്ങിയ ചീര ആരോഗ്യകരമായ തലയോട്ടിയും മുടി വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നു.
വിറ്റാമിന്‍ സി ധാരാളമടങ്ങിയ ബീറ്റ്‌റൂട്ട് ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. മുടിയുടെ ബലത്തിനും പിഗ്മെന്റേഷനും കൊളാജന്‍ അത്യാവശ്യമാണ്. ഇത് മുടി നരയ്ക്കുന്നത് കുറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News