പഞ്ചഗുസ്തിയിൽ മമ്മൂട്ടിയെ തോൽപ്പിച്ച് ഇസക്കുട്ടൻ; വീഡിയോ പങ്കുവെച്ച് താരം

മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് കുഞ്ചാക്കോ ബോബൻ. സൂപ്പർതാരത്തോടുള്ള കടുത്ത ആരാധനയെക്കുറിച്ച് നടൻ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് മമ്മൂട്ടി സൂക്ഷിച്ചിട്ടുള്ളത്. സൂപ്പർതാരത്തിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

കുഞ്ചാക്കോ ബോബന്റെ മകൻ ഇസക്കുട്ടനൊപ്പം പഞ്ചഗുസ്തി നടത്തുന്ന മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. സോഫയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ഉഷാറോടെ എത്തുകയാണ് ഇസ. തുടർന്ന് മമ്മൂട്ടിയുടെ കൈ പിടിച്ച് പഞ്ച ​ഗുസ്തി നടത്തി തോൽപ്പിക്കുകയായിരുന്നു. ജയിച്ച സന്തോഷത്തിൽ തുള്ളിച്ചാടുന്ന ഇസക്കുട്ടനെ കണ്ട് കയ്യടിക്കുന്ന മമ്മൂട്ടിയേയും വിഡിയോയിൽ കാണാം.

Also Read: പൊലീസ് ജീവിതത്തിൻ്റെ യഥാർത്ഥ നേർക്കാഴ്ചകളുമായി ആക്ഷൻ ഹീറോ ബിജു2

മെ​ഗി കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ് എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സൂപ്പർതാരത്തിന് പിറന്നാൾ ആശംസകളും അറിയിച്ചിട്ടുണ്ട്. ആരാധകരുടെ മനം കവരുകയാണ് ഇപ്പോൾ ഈ വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അപ്പനേയും മകനേയും ഫാനാക്കി കളഞ്ഞല്ലോ മമ്മൂക്ക എന്നാണ് ആരാധകരുടെ കമന്റ്.

Also Read: ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തെരച്ചിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News