ആലിയ ഭട്ടിൻറെ എഡ്-എ-മമ്മയ്‌ക്കൊപ്പം ഇഷ അംബാനിയും

ബോളിവുഡിലെ പ്രിയ താരമാണ് ആലിയ ഭട്ട്. മികച്ച ആരാധക പിന്തുണയാണ് താരത്തിനുള്ളത്.  ആലിയ ഭട്ട് ഗർഭിണിയായിരുന്ന സമയത്ത് ഒരു ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിച്ചത് വലിയ ജന ശ്രദ്ധ നേടിയിരുന്നു. എഡ്-എ-മമ്മ എന്ന പേരിൽ ആയിരുന്നു ക്ലോത്തിംഗ് ബ്രാൻഡ് തുടങ്ങിയത്. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും അമ്മമാർക്കും വേണ്ടിയുള്ള വസ്ത്രങ്ങളുടെ ഉന്നത നിലവാരത്തിലുള്ള ബ്രാൻഡായാണ് ഇതിനെ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ക്ലോത്തിംഗ് ബ്രാൻഡ് സംബന്ധിച്ച ചില വാർത്തകളാണ് പുറത്ത് വരുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ബുധനാഴ്ച ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര ബ്രാൻഡായ എഡ്-എ-മമ്മയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുടെയും മെറ്റേണിറ്റി വെയർ ബ്രാൻഡിനെയും എല്ലാ മേഖലകളിലും വിപുലീകരിക്കാനും വളർത്താനുമാണ് സംരംഭം ലക്ഷ്യമിടുന്നത്.

ALSO READ: പഞ്ചഗുസ്തിയിൽ മമ്മൂട്ടിയെ തോൽപ്പിച്ച് ഇസക്കുട്ടൻ; വീഡിയോ പങ്കുവെച്ച് താരം

എഡ്-എ-മമ്മയുടെ സ്ഥാപകയും പ്രശസ്ത ബോളിവുഡ് നടിയുമായ ആലിയ ഭട്ടുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റിലയൻസ് ബ്രാൻഡ് ലിമിറ്റഡ് സബ്‌സിഡിയറിയുടെ ശക്തമായ മാനേജ്‌മെന്റിന്റെ സഹായത്തോടെ ബിസിനസ്സിന് നേതൃത്വം നൽകുമെന്നും കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയ്ക്ക് നേതൃത്വം നൽകുന്നത് ഇഷ അംബാനിയാണ്. ഇഷ അംബാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പുമായി ആലിയ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ALSO READ: ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളിലുണ്ടാകുന്ന അരക്ഷിതത്വം പരിഹരിക്കും: വനിത കമ്മിഷന്‍

എഡ്-എ-മമ്മയും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡും സംയുക്ത സംരംഭത്തിലേക്ക് പ്രവേശിച്ച വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് ആലിയ പറഞ്ഞത് . എഡ്-എ-മമ്മ വലിയ ഹൃദയമുള്ള ഒരു ബൂട്ട്‌സ്ട്രാപ്പ് സംരംഭമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആണ് റിലയൻസ് റീട്ടെയിൽ. തങ്ങൾക്ക് പൊതുവായുള്ളത് സുരക്ഷിതവും രക്ഷാകർതൃ സൗഹൃദവും പ്രകൃതി സൗഹൃദവുമായ കുട്ടികളുടെ ഉൽപന്നങ്ങളുടെ സ്വദേശീയമായ ഒരു പ്രാദേശിക ബ്രാൻഡ് നിർമ്മിക്കാനുള്ള പ്രവർത്തനം തുടരുക എന്നതാണെന്നും താരം പറയുന്നു. കൂടുതൽ വ്യക്തിപരമായ കുറിപ്പിൽ , ഇഷയ്ക്കും തനിക്കും , ഇത് രണ്ട് അമ്മമാർ ഒരുമിച്ച് വരുന്നതിനെക്കുറിച്ചാണ്. അത് ഈ സംരംഭത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്നുമാണ് ആലിയ സോഷ്യൽ മീഡിയയിൽ കുറിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News