ഗ്ലാമറസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഷിയാപരെല്ലി ഡ്രെസ്സിൽ ഇഷ അംബാനി; സിമ്പിൾ ആൻഡ് എലഗന്റ് ഔട്ട്ഫിറ്റിന് ഇത്ര വിലയോ?

isha ambani

തന്റെ ഫാഷൻ ചോയ്‌സുകളിൽ പരീക്ഷണം തുടർന്ന് ഇഷ അംബാനി. ഗ്ലാമറസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 9 ലക്ഷം രൂപ വിലമതിക്കുന്ന ഷിയാപരെല്ലി വസ്ത്രമാണ് ഇഷ അംബാനി ധരിച്ചിരിക്കുന്നത്. ഗൗരി ഖാനും അനന്യ പാണ്ഡേയ്‌ക്കുമൊപ്പം 9 ലക്ഷം രൂപ വിലമതിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ ഇഷ അംബാനി ശ്രദ്ധ പിടിച്ചുപറ്റി.

Also Read; ‘സൂചന മനസ്സിലാകാത്ത ക്യാപ്‌റ്റന്‍’; രോഹിത്‌ ശര്‍മയെ വാരി സോഷ്യല്‍ മീഡിയ, കോലിയാണ്‌ ഭേദമെന്ന്‌, ഫാന്‍പോര്‌ കനക്കുന്നു

ഇഷ അംബാനിയുടെ സ്റ്റൈൽ മനസിലാക്കിയെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിളിൽ തെറ്റി. ഒരു ശതകോടീശ്വര അവകാശി ധരിക്കുന്ന വസ്ത്രങ്ങൾ എല്ലായ്പ്പോഴും എലഗന്റും മനോഹരവും, അതേസമയം തന്നെ സിംപിൾ ആയിട്ടുള്ളതും വ്യത്യസ്തവുമായിരിക്കുമെന്ന്, ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു അവാർഡ് ഇവൻ്റിൽ ഇഷ തെളിയിച്ചു.

Also Read; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമല്ല എല്ലാവർക്കും ഇനി യൂട്യുബിന്റെ ഈ ഫീച്ചർ സെറ്റ് ചെയ്യാം

ശനിയാഴ്ച മുംബൈയിൽ നടന്ന ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡിനായി, ഇഷ അംബാനി ഇറ്റാലിയൻ ഡിസൈനർ ലേബൽ ഷിയാപരെല്ലിയുടെ കറുപ്പും വെളുപ്പും ലുക്ക് ധരിച്ചിരുന്നു. വസ്ത്രത്തിന്റെ ഡീറ്റെയിലിങ്ങായി വസ്ത്രത്തിൽ തുന്നിച്ചേർത്തിരിക്കുന്ന ഗോൾഡൻ ബട്ടൺ ഔട്ട്ഫിറ്റിനെ കൂടുതൽ മനോഹരമാക്കി. ഇഷ തന്റെ ഫാഷനബിൾ ഡ്രസ്സിനൊപ്പം ധരിച്ച ആഭരണമായ, തിളക്കമുള്ള ഓവർ സൈസ്ഡ് സ്റ്റഡും വളരെയധികം ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here