ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ പങ്കാളി ലക്ഷ്മിയുടെ അഭിമുഖം പുറത്ത് വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഇരുവരുടെയും സുഹൃത്ത് കൂടിയായ ഗായകൻ ഇഷാൻ ദേവ് ലക്ഷ്മിയെ പിന്തുണച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇഷാൻ ദേവ് മാത്രമല്ല പങ്കാളി ജീന ഇഷാനും ലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു.
അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇഷാൻ കുറിച്ചത് ‘നീതി ഇല്ലാ ഇടങ്ങളിൽ നീ തീയാകുക’ , മുന്നോട്ട് പോകുക ചേച്ചി, എന്നാണ്. നിരവധി പേർ ഇതിനു സപ്പോർട്ടുമായി എത്തിയിട്ടുണ്ട്. കൂടാതെ ബാലഭാസ്കറിനൊപ്പമുള്ള പഴയ ചിത്രവും ഇഷാൻ പങ്കിട്ടിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു.
also read: ‘ഇസബെല്ല കരളിൻ പൊൻ നിധിയാണ് നീ’…ബറോസിലെ പാട്ട് പാടി മോഹൻലാൽ, വീഡിയോ
ഇഷാൻ ദേവിന്റെ പങ്കാളി ജീനയും ലക്ഷ്മിക്കെതിരെയുള്ള വിമർശനങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും , മകളെയും അവർ നേരിട്ട നേരിടുന്ന ജീവിതത്തെയും ആണ് . നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല . അവർക്ക് പറയാനുള്ളത് ബാലു എന്ന ഭർത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ് , അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ് . കല്ലെറിഞ്ഞു രസിക്കുന്നവർക്ക് വാർത്തകളും , വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവർക്ക് നെഞ്ചിലെ തീക്കനൽ കാണാൻ കഴിഞ്ഞെന്നു വരില്ല . ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ് . ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ തന്നെ എന്നാണ് ജീന ഇഷാനും പങ്കുവെച്ചത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here