മലിംഗയായി ഇഷാന്‍ കിശന്‍; അനുകരണ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടെസ്റ്റ് ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാനിറങ്ങാത്തതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങല്‍ ഏറ്റു വാങ്ങിയ താരമാണ് ഇഷാന്‍ കിശന്‍. രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം ഇഷാനെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കി.

എന്നാല്‍ ഐപിഎല്‍ ക്യാമ്പ് ആഘോഷമാക്കുകയാണ് താരം. ഇപ്പോള്‍ ഐപിഎല്ലിനായി മുംബൈ ക്യാമ്പിലുള്ള താരം മുംബൈയുടെ ബൗളിങ് പരിശീലകും മുന്‍ ശ്രീലങ്കന്‍ താരവുമായ ലസിത് മലിംഗയെ അനുകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലിംഗയുടെ ചുരുളന്‍ മുടിക്ക് സമാനമായ വിഗ്ഗ് തലയില്‍ വെച്ച് ഇഷാന്‍ മലിംഗയുടെ ബൗളിങ് ശൈലി അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്.

Also Read: ട്വന്റി 20 ലോകകപ്പില്‍ വരുന്നു സ്റ്റോപ്പ് ക്ലോക്ക് റൂള്‍

ഇഷാന്‍ കിഷന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സിന്റെ ഫാന്‍ പേജിലും പങ്കിട്ടുണ്ട്. മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിശന്‍. മാര്‍ച്ച് 22 ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം 24 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News