ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, രാഹുലിന് പകരം ഇഷാന്‍ കിഷന്‍

ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇഷാന്‍ കിഷന്‍ ഇടംപിടിച്ചു. ജൂണില്‍ എഴ് മുതല്‍ പതിനൊന്ന് വരെയാണ് മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓവലില്‍ വച്ചാണ് ടെസ്റ്റ്. സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ റിസര്‍വ് ബെഞ്ചില്‍ ടീമിനൊപ്പം യാത്ര ചെയ്യും. രാഹുലിന് പകരം വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും ഇഷാന്‍ കിഷനാണ് ടീമില്‍ ഇടംപിടിച്ചത്.

മെയ് 1ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് കെഎല്‍ രാഹുലിന് തുടയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റതോടെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളു രാഹുലിന് നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News