ഇഷാന്‍ മടങ്ങി വന്നു; ലക്ഷ്യം ഐപിഎല്‍; മുംബൈ ക്യാപ്റ്റനൊപ്പം പരിശീലനം തുടങ്ങി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്‍ പരിശീലനം തുടങ്ങി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പമാണു പരിശീലിക്കുന്നത്. മാനസിക സമ്മര്‍ദം ചൂണ്ടികാട്ടിയാണ് ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ടാണ് ഇഷാന്‍ പരിശീലനം തുടങ്ങിയതെന്നാണു വിവരം

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ താരത്തോട് പരിശീലകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഷാന്‍ അതിനു തയാറായിരുന്നില്ല. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് വിശ്രമം വേണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. എന്നാല്‍ ധോണി യുഎഇയില്‍ നടത്തിയ പാര്‍ട്ടിയില്‍ ഇഷാന്‍ പങ്കെടുത്തത് വിവാദമായിരുന്നു.

Also Read: ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ കൊഹ്ലിയും രോഹിതുമല്ല; വെളിപ്പെടുത്തി ഷമി

ബറോഡയിലെ റിലയന്‍സ് സ്റ്റേഡിയത്തിലാണ് ഇഷാന്‍ കിഷന്‍ പരിശീലിക്കുന്നത്. കളിക്കുന്ന കാര്യം ഇഷാന്‍ തീരുമാനിക്കുമെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇഷാന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ.എസ്. ഭരത്തും ധ്രുവ് ജുറേലുമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News