ഐഎസ്എല്‍ പത്താം സീസണ് ഇന്ന് തുടക്കം

ഐഎസ്എല്‍ പത്താം സീസണ് ഇന്ന് തുടക്കം. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക.
ടീമുകള്‍ അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി.

ALSO READ:സഖാവ് യു വിക്രമൻ അന്തരിച്ചു

കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദിൻ്റെ അഭാവവും ടീമിലുണ്ട്.

പത്താം പതിപ്പിലേക്ക് കടക്കുന്ന ഐഎസ്എല്ലില്‍ ഇത്തവണ ആകെ 12 ക്ലബുകളുണ്ട്. ഐ ലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടിയെത്തിയ പഞ്ചാബ് എഫ്സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍.പിന്നാലെ പ്ലേ ഓഫും, ഇരുപാദങ്ങളുള്ള സെമിയും ഫൈനലും.

ALSO READ:നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി, സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്

കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഒക്ടോബര്‍ 8ന് മുംബൈ സിറ്റിക്കെതിരെയാണ്. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്റെ ആദ്യ മത്സരം 23ന് പഞ്ചാബ് എഫ്സിക്കെതിരെയാണ്. ഈസ്റ്റ് ബംഗാളിനെതിരായ ബംഗാള്‍ ഡെര്‍ബി ഒക്ടോബര്‍ 28ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News