ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. കഴിഞ്ഞ മൂന്ന് കളിയില്‍ രണ്ടിലും നേടിയ ജയം തുടരാനാണ് മഞ്ഞപ്പട ബൂട്ടുകെട്ടുന്നത്. തുടർ പരാജയങ്ങൾക്ക് ശേഷം തിരിച്ചുവരവിൻ്റെ പാതയിലുള്ള ബ്ലാസ്റ്റേഴ്സിന് സ്ഥായിയായ പ്രകടനം കാഴ്ചവെക്കാനാകുമോയെന്ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മത്സരത്തിൽ അറിയാം.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നാല് ഗോളടിച്ചപ്പോള്‍ ഒരെണ്ണംമാത്രമാണ് വഴങ്ങിയത്. 15 കളിയില്‍ 17 പോയിന്റുമായി ഒമ്പതാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിച്ചാല്‍ ഒരുപടി കയറാം.
Read Also: ജിദ്ദയില്‍ പഞ്ചാരിമേളം തീര്‍ത്ത് കറ്റാലന്‍സ് സൂപ്പര്‍കപ്പില്‍ മുത്തമിട്ടു; റയലിന് നാണക്കേടോടെ മടക്കം
മുഖ്യപരിശീലകന്‍ മൈക്കേല്‍ സ്റ്റാറെയെ പുറത്താക്കിയശേഷം ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. ഇടക്കാല പരിശീലകരായ ടി ജി പുരുഷോത്തമന്റെയും തോമസ് കോര്‍സിന്റെയും കീഴില്‍ അച്ചടക്കമുള്ള കളിയാണ് ടീമിന്റേത്. അവസാന കളിയില്‍ ഒമ്പതുപേരായി ചുരുങ്ങിയിട്ടും ജയിക്കാനായത് പോരാട്ടവീര്യത്തിൻ്റെ തെളിവാണ്. പ്രതിരോധത്തിലെ പോരായ്മകള്‍ പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. എന്നാൽ ഇത് പരിഹരിക്കാനുള്ള ആത്മാര്‍ഥ ശ്രമമുണ്ട്.
Key words: ISL, Kerala Blasters FC, Odisha fc
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here