അവസാന മിനിറ്റിൽ കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കി പഞ്ചാബ് എഫ് സി. കേരള ബ്ലാസ്റ്റേഴ്സിന് ലീഗിലെ ആദ്യ മത്സരം പരാജയത്തോടെ തുടക്കം. ഇഞ്ച്വറി ടൈമിലാണ് പഞ്ചാബിൻ്റെ വിജയം ഗോൾ പിറന്നത് 2-1 നാണ് മത്സരം അവസാനിച്ചത്.
ലൂണയില്ലാതെ കളിക്കാൻ ഇറങ്ങിയതിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് നിരയിൽ ദൃശ്യമായിരുന്നു. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും നന്നായി പ്രയാസപ്പെട്ടു. മത്സരത്തിൽ 43-ാം മിനുട്ടിൽ കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടി പഞ്ചാബ് വല കുലുക്കി. പക്ഷെ അത് ഓഫ്സൈഡ് ആയിരുന്നു.
Also Read: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി, സ്വര്‍ണം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിന്
ആദ്യ പകുതിയിൽ കളി മറന്ന ഇരുടീമുകളും രണ്ടാം പകുതിയിൽ ഗോളിനു വേണ്ടി ആക്രമിച്ചു കളിച്ചു. 58-ാം മിനിറ്റിൽ നോഹയിലൂടെ ഒരു ലോങ് റേഞ്ചർ പഞ്ചാബിന്റെ വല ലക്ഷ്യമാക്കി ചെന്നെങ്കിലും രവി കുമാർ അതിനെ നിഷ്ഫലമാക്കി.
Also Read: വേദനകൾ മറക്കാൻ കേരളമാകെ കൂടെ; ഐഎസ്എലിൽ താരങ്ങളുടെ കൈപിടിക്കാൻ വയനാട് ദുരന്തബാധിതരായ കുട്ടികൾ
85-ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് പഞ്ചാബിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ലൂക്ക മാജ്സെനിന് പിഴച്ചില്ല. 1-0 ത്തിന് പഞ്ചാബ് മുന്നിൽ. വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല അവസാന നിമിഷങ്ങളിൽ നിരന്തരം പഞ്ചാബ് ഗോൾമുഖത്തേക്ക് ആക്രമണം. കാണികളുടെ ചങ്കിടിപ്പ് കൂടി. പ്രിതം കോട്ടാൽ വലതു വിങ്ങിൽ നിന്നും നൽകിയ മനോഹരമായ ക്രോസ് ജെസൂസ് ജിമെൻസ് ഒരു ഹെഡറിലൂടെ പഞ്ചാബിന്റെ വലക്കുള്ളിലെത്തിച്ചു. ആശ്വാസം സമനില. എന്നാൽ 95-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും തകർത്തുകൊണ്ട് ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിന്നിംഗ് ഗോൾ. കലൂർ നിശബ്ദം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here