ഐഎസ്എല്ലില്‍ കേരളത്തെ തകര്‍ത്ത് ഒഡീഷ; പോയിന്റ് നിലയില്‍ മൂന്നാമത്

ഐഎസ്എല്ലില്‍ കേരളത്തിന് തോല്‍വി. 2-1നാണ് ഒഡീഷയോട് കേരളം തോറ്റത്. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11ാം മിനിറ്റില്‍ ദിമിത്രോ ഡയമന്റക്കോസ് ഒഡീഷയുടെ വലകുലുക്കിയതോടെ കേരളത്തിന്റെ പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റില്‍ റോയ് കൃഷ്ണ ഒഡീഷയ്ക്ക് വേണ്ടി സമനില നേടി.

ALSO READ:  ‘മലയാളികളുടെ സ്വകാര്യ അഹങ്കാരം, എല്ലാ അഭിനേതാക്കളും ഒരിക്കലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണം’, വിന്ദുജ

നാലു മിനിറ്റിനു ശേഷം വീണ്ടും റോയി കൃഷ്ണ വീണ്ടും ഒഡീഷയ്ക്ക് വേണ്ടി കേരളത്തിന്റെ വല കുലുക്കി. കേരളവും ഒഡീഷയും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതിലും ആധിപത്യം തുടര്‍ച്ചയായി നിലനിര്‍ത്തുന്നതിലും ഒഡീഷ മുന്നേറുന്ന കാഴചയാണ് പിന്നീട് കണ്ടത്.

ALSO READ: ‘ഇരുട്ടിലും ഇടറാത്ത പരിശ്രമങ്ങൾ വിജയിച്ചു’, തണ്ണീർക്കൊമ്പൻ ബന്ദിപ്പൂരിലേക്ക്, ആശ്വാസ തീരത്ത് മാനന്തവാടി

ഫൗളുകള്‍ നേടിയ കാര്യത്തിലും ഇരുടീമുകളും മത്സരത്തിലായിരുന്നു. പത്ത് ഫൗളുകള്‍ കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ ഏഴ് ഫൗളുകള്‍ ഒഡീഷ ചെയ്തത്. കേരളത്തിന് രണ്ടും ഒഡീഷയ്ക്ക് മൂന്ന് മഞ്ഞ കാര്‍ഡും ലഭിച്ചു. എട്ടു വിജയവും രണ്ട് സമനിലയും മൂന്നു തോല്‍വിയുമായി ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration