ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി- എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഇരുടീമുകളും ഒന്നുവീതം ഗോളാണ് നേടിയത്.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. കളിയുടെ 65ാം മിനുട്ടില്‍ ഗോവയാണ് സമനില പൊളിച്ച് ആദ്യ ലീഡ് നേടിയത്. മുഹമ്മദ് യാസിര്‍ ആണ് ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ബ്രൈസണ്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ബോക്‌സിന്റെ മധ്യഭാഗത്തു നിന്നുള്ള വലങ്കാലന്‍ ഷോട്ടിലൂടെയാണ് യാസിര്‍ ഗോളടിച്ചത്.
Read Also: മനു ഭാകറിന്റെ ഒളിമ്പിക്‌സ് മെഡലുകള്‍ കേടുവന്നു; ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം ഇങ്ങനെ
എന്നാല്‍, ഗോവയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. 76ാം മിനുട്ടില്‍ ജെ മടത്തില്‍ സുബ്രന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഗോളടിച്ചു. അലായ്ദ്ദീന്‍ അജരായിയുടെ അസിസ്റ്റില്‍ ബോക്‌സിന്റെ ആറ് യാര്‍ഡ് അകലെ നിന്ന് ഇടതുവശത്തുനിന്നായിരുന്നു ആ ഷോട്ട്. ഇതോടെ മത്സരം 1-1 എന്ന സമനിലയിലായി. അഞ്ച് മിനുട്ട് അധികം നല്‍കിയെങ്കിലും സമനില പൊളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. വീഡിയോ കാണാം:
Rumble in the box 👊#NEUFCG #ISL #LetsFootball #NorthEastUnitedFC #FCGoa #ISLMoments pic.twitter.com/PfMD2LgKMZ
— Indian Super League (@IndSuperLeague) January 14, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here