ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐഎസ്എല്ലില്‍ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് ആദ്യ പരാജയം . പഞ്ചാബിനോട് 3-1നാണ് തോൽവി . ആദ്യ ഗോൾ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി 3 ഗോൾ വഴങ്ങിയത്.പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളില്‍ തുടരുന്ന പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിക്കുകയായിരുന്നു.

ALSO READ: കാട്ടാനയുടെ സാന്നിധ്യം; തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

ജോർദാൻ ഗിൽ , ലൂക്ക മാജെൻ എന്നിവരാണ് പഞ്ചാബിന് വേണ്ടി ഗോൾ നേടിയത്. മിലോസ് ഡ്രിൻസിച്ചിന്റേതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ.. രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം തോല്‍വിയാണിത്.  ഈ മാസം 16ന് ചെന്നെയിൻ എഫ് സിയോട് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News