ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണി നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യന്‍ സംസ്‌കാരിത്തിന്റെ മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് ദൃശ്യങ്ങളില്‍ മെലണി പറയുന്നത്.
റോമില്‍ സംഘടിപ്പിച്ച യു.കെ പ്രധാനമന്ത്രി ഋഷി സുനക് അടക്കം പങ്കെടുത്ത ഒരു പരിപാടി നടക്കുന്നതിന് മുമ്പേയാണ് ഇത്തരം ഒരു വീഡിയോ വന്‍ തോതില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീഡിയോയില്‍ ഇറ്റലിയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യയാണെന്നും മെലണി പറയുന്നുണ്ട്.
ALSO READ: അധികം പാടുപെടേണ്ട! നിമിഷനേരം മതി, ചില്ലി ഗോപി റെഡി
സൗദി അറേബ്യയുടെ ഷെരിയാ നിയമത്തെയും അതില്‍ മതപരിത്യാഗം, സ്വവര്‍ഗാനുരാഗം എന്നിവ കുറ്റകരമാണെന്നതിനെതിരെയും വീഡിയോയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്.
🚨Watch: #GiorgiaMeloni: “I believe… there is a problem of compatibility between Islamic culture and the values and rights of our civilization… Will not allow Sharia law to be implemented in italy…. values of our civilization are different! pic.twitter.com/VGWNix7936
— Geopolitical Kid (@Geopoliticalkid) December 18, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here