പാക് മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് നിയമസാധുത നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്ന് കോടതി അറിയിച്ചു. ഇമ്രാന്റെ അറസ്റ്റില്‍ പിടിഐ നല്‍കിയ പരാതിയില്‍ കോടതി വിധി പറയാന്‍ മാറ്റി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി അറിയിച്ചു.
അതേസമയം, ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താന്‍ കലുഷിതമായിരിക്കുകയാണ്. ഇമ്രാന്‍ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ഇമ്രാന്‍ ഖാന്റെ അനുയായികള്‍ ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതോടെ പാകിസ്താനില്‍ ഇന്റര്‍നെറ്റ് ബന്ധം അധികൃതര്‍ വിച്ഛേദിച്ചു. പാകിസ്താന്‍ കലുഷിതമായ പശ്ചാത്തലത്തില്‍ ഇമ്രാന്‍ ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് ആസൂത്രണ മന്ത്രി അസന്‍ ഇക്ബാല്‍ രംഗത്തെത്തി. ഇമ്രാന്റെ പാര്‍ട്ടി തീവ്രവാദികളുടെ കൂട്ടമായി മാറിയതായി അസന്‍ ഇക്ബാല്‍ വിമര്‍ശിച്ചു.
അതിനിടെ പാകിസ്താന്‍ പ്രതിഷേധത്തില്‍ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കനും രംഗത്തെത്തി. ഇപ്പോള്‍ അവിടെ നടക്കുന്നത് ഭരണഘടനാ പ്രകാരമോണോ എന്ന് പരിശോധിക്കണമെന്നായിരുന്നു ആന്റണി ബ്‌ളിങ്കന്റെ പ്രതികരണം. നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബ്‌ളിങ്കന്‍ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here