മതവിദ്വേഷം തടയാൻ യുഎന്നിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഇസ്ലാമിക രാജ്യങ്ങൾ . മതസ്പർദ്ധ തടയുക, മതവിശുദ്ധി നശിപ്പിക്കുന്നതിനെതിരെ ഫലപ്രദമായ ഇടപെടൽ നടത്തുക എന്നീ ആവശ്യങ്ങളുമായി ഇസ്ലാമിക രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിനെ സമീപിക്കും. ഇതിന്റെ ഭാഗമായാണ് യുഎൻഎച്ച്ആർസിയുടെ മുൻപാകെ പ്രത്യേക പ്രമേയം അവതരിപ്പിക്കുക.യുഎന്നിലേയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധിയായ അംബാസഡർ നാസർ അൽ ഹെയ്‌ൻ ആണ് വിവരം പുറത്ത് വിട്ടത്. വിവേചനം , ശത്രുത , അക്രമം മുതലായവയുടെ അടിസ്ഥാനത്തിലുള്ള എല്ലാത്തരം മതവിദ്വേഷങ്ങളും ഇല്ലാതാക്കാനാണ് പ്രമേയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
also read :കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
ചൊവ്വാഴ്ച യുഎച്ച്ആർസിക്ക് മുൻപാകെ പ്രമേയം സംബന്ധിച്ച പദ്ധതി ചർച്ച ചെയ്യും.പ്രമേയത്തിന്റെ കരട് തയ്യാറാക്കുന്നതിൽ കുവൈത്തും പങ്കാളികളാണ് . മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം, പൗര രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര ഉടമ്പടി നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ യുഎൻ മുൻപാകെ ആവർത്തിക്കുമെന്നും നാസർ അൽ ഹെയ്‌ൻ കൂട്ടി ചേർത്തു.
also raed :പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ,വോട്ടെണ്ണലിനിടെ വീണ്ടും അക്രമം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here