ഐ എസ് തലവന്‍ കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു.

ഇയാളെ ഏപ്രിലില്‍ തുര്‍ക്കി ഇന്‍റലിജന്‍സ് വിഭാഗം വധിച്ചതായി നേരത്തെ തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയിപ് എര്‍ദോഗന്‍ അറിയിച്ചിരുന്നു.  തുര്‍ക്കി പ്രസിഡന്‍റിന്‍റെ വാക്കുകളെ സംശയത്തിലാക്കുകയാണ് ഇപ്പോ‍ഴത്തെ മരണവാര്‍ത്ത.

ALSO READ: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും

അബു ഹഫ്സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായി  ഐ എസ് വക്താവ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.

ALSO READ: പരുമല ഇരട്ട കൊലപാതകം; പ്രതി റിമാൻഡിൽ, കസ്റ്റഡി അപേക്ഷ സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News