കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഓ അംഗീകാരം

കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഓ അംഗീകാരം. സംസ്ഥാനത്തെ ക്രമസമാധാന പ്രവർത്തനങ്ങളിൽ ലോക്കൽ പൊലീസിന് നൽകിയ സഹായം ഉൾപ്പെടെ വിവിധ സാമൂഹിക സേവന ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയതിനാണ് അംഗീകാരം. രാജ്യം മുഴുവൻ നടത്തിയ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹണം, സ്പെഷ്യൽ ഡ്യൂട്ടിയായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, പ്രകൃതിദുരന്ത മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ഏകോപനവും, മാലിന്യനിർമാർജന പ്രവർത്തനങ്ങൾ, ഹരിതചട്ടം നടപ്പിലാക്കൽ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ബറ്റാലിയന് ഐഎസ്ഓ 9001: 2015 സർട്ടിഫിക്കറ്റ് ലഭിച്ചത്.

Also Read: മന്ത്രിയുടെ പദവിയുള്ള പ്രതിപക്ഷ നേതാവാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്: ഗോവിന്ദൻ മാസ്റ്റർ

എസ് പി റാങ്കിലുള്ള കമാണ്ടന്റിന്റെ നേതൃത്വത്തിൽ 770 പൊലീസ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന കെ.എ.പി അഞ്ചാം ബെറ്റാലിയനിൽ സേവനം അനുഷ്ടിക്കുന്നത്. 273.24 ഏക്കർ വരുന്ന സ്ഥലത്താണ് ഭൗതികസൗകര്യങ്ങളും പരിശീലനവും നൽകുന്നത്. ഇതിനു പുറമേ മൂന്നാർ, മണിയാർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിൽ ഡിറ്റാച്മെന്റ് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. 2013 ൽ പ്രവർത്തനം തുടങ്ങിയ അഞ്ചാം ബെറ്റാലിയന്റെ ഭാഗമായി ഹൈ-അൾട്ടിട്യൂഡ് ട്രെയിനിങ് സെൻറർ പ്രവർത്തിക്കുന്നുണ്ട്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ്; സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചു വിടാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ബറ്റാലിയൻ ആസ്ഥാനത്തുനടന്ന ചടങ്ങിൽ അസിസ്റ്റൻറ് കമാൻഡൻറ് പി.ഓ റോയ് അംഗീകാരം ഏറ്റുവാങ്ങി. ഐ എസ് ഓ ഡയറക്ടർ എൻ ശ്രീകുമാർ വിഷയാവതരണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News