കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐ എസ് ഓ അംഗീകാരം. സംസ്ഥാനത്തെ ക്രമസമാധാന പ്രവര്‍ത്തനങ്ങളില്‍ ലോക്കല്‍ പോലീസിന് നല്‍കിയ സഹായം ഉള്‍പ്പെടെ വിവിധ സാമൂഹിക സേവന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയതിനാണ് അംഗീകാരം.
രാജ്യം മുഴുവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹണം, സ്‌പെഷ്യല്‍ ഡ്യൂട്ടിയായി ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപനവും, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ഹരിതചട്ടം നടപ്പിലാക്കല്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ബറ്റാലിയന് ഐ എസ് ഓ 9001: 2015 സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
എസ് പി റാങ്കിലുള്ള കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 770 പോലീസ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന കെ.എ.പി അഞ്ചാം ബെറ്റാലിയനില്‍ സേവനം അനുഷ്ടിക്കുന്നത്. 273.24 ഏക്കര്‍ വരുന്ന സ്ഥലത്താണ് ഭൗതികസൗകര്യങ്ങളും പരിശീലനവും നല്‍കുന്നത്.
ഇതിനുപുറമേ മൂന്നാര്‍, മണിയാര്‍, എരുമേലി, കോട്ടയം എന്നിവിടങ്ങളില്‍ ഡിറ്റാച്‌മെന്റ് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 2013 ല്‍ പ്രവര്‍ത്തനം തുടങ്ങിയ അഞ്ചാം ബെറ്റാലിയന്റെ ഭാഗമായി ഹൈ-അള്‍ട്ടിട്യൂഡ് ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബറ്റാലിയന്‍ ആസ്ഥാനത്തുനടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് പി.ഓ റോയ് അംഗീകാരം ഏറ്റുവാങ്ങി. ഐ എസ് ഓ ഡയറക്ടര്‍ എന്‍ ശ്രീകുമാര്‍ വിഷയാവതരണം നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here